/kalakaumudi/media/media_files/2026/02/12/max2-2026-02-12-14-38-30.jpg)
മോസ്‌കോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സപ്പിന് റഷ്യ കൊച്ചുവിലങ്ങിടന്നു. 10 കോടിയിലധികം ഉപയോക്താക്കള്‍ ഉള്ള വാട്‌സ്ആപ്പ് രാജ്യത്ത് പൂര്‍ണമായി നിരോധിക്കാനാണ് റഷ്യന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്റര്‍നെറ്റ് ഇടങ്ങളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനുമാണ് ഈ നീക്കം. റഷ്യയിലെ 10 കോടിയിലധികം വരുന്ന വാട്സ്ആപ്പ് ഉപഭോക്താക്കളെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണ സംവിധാനങ്ങളുള്ള ആപ്പുകളിലേക്ക് മാറ്റാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വാട്ട്‌സാപ് കമ്പനി ആരോപിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ടെലിഗ്രാം റഷ്യ നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പ്രാദേശിക നിയമങ്ങള്‍ പാലിക്കണമെന്ന് റഷ്യന്‍ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററായ റോസ്‌കോംനാഡ്സര്‍ വാട്സ്ആപ്പിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യന്‍ ഇന്റര്‍നെറ്റ് റെഗുലേറ്ററായ റോസ്‌കോംനാഡ്സര്‍ ഏകദേശം 10 കോടി ഉപഭോക്താക്കളുള്ള വാട്ട്‌സ്ആപ്പിനെ തങ്ങളുടെ ഓണ്‍ലൈന്‍ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തി ക്കുന്ന മാക്സ് എന്ന ആപ്പിനെയാണ് റഷ്യ ഇതിന് പകരമായി മുന്നോട്ട് വെക്കുന്നത്. ഉപഭോക്താക്കളുടെ ഡാറ്റ ട്രാക്ക് ചെയ്യാന്‍ ഈ ആപ്പ് അധികൃതരെ സഹായിക്കുമെന്ന് പറയപ്പെടുന്നു. എന്നാല്‍ റഷ്യന്‍ സ്റ്റേറ്റ് മീഡിയ ഈ ആരോപണങ്ങള്‍ നിഷേധിച്ചു.
2026ഓടെ രാജ്യത്ത് വാട്സ്ആപ്പ് സ്ഥിരമായി നിരോധിക്കുമെന്ന് റഷ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹച ര്യത്തില്‍ വാട്സ്ആപ്പി നെതിരെയുള്ള കര്‍ശന നടപടികള്‍ പൂര്‍ണ്ണമായും ന്യായമാണെന്ന് റഷ്യന്‍ ഉദ്യോഗസ്ഥനായ ആന്ദ്രേ സ്വിന്റ്‌സോവ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
