വാട്സ്ആപ്പ് ആഗോളതലത്തിൽ പണിമുടക്കി

ആദ്യ ഘട്ടത്തിൽ 9,000-ത്തിലധികം ഉപയോക്താക്കൾ സേവനം തടസ്സപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. സന്ദേശങ്ങൾ അയച്ചിട്ടും എത്താത്തതായും ചിലർക്ക് ആപ്പ് തുറക്കാനോ ചാറ്റ് ലോഡ് ചെയ്യാനോ കഴിയാത്തതായും പരാതികളുണ്ട്

author-image
Prana
New Update
mobile 1

ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ആഗോളതലത്തിൽ തകരാർ അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉപയോക്താക്കൾക്ക് സേവനം തടസ്സപ്പെട്ടു. പ്രശ്നം അനുഭവപ്പെട്ട ഉപയോക്താക്കൾ എക്‌സ് (Twitter) പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ പരാതികൾ ചെയ്യുകയും ചെയ്തിരുന്നു.വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് തുടങ്ങിയവയുടെ തകരാറുകൾ രേഖപ്പെടുത്തുന്ന ഡൗൺഡിറ്റക്ടർ അനുസരിച്ച്, രാത്രി 9.20ഓടെയാണ് വാട്സ്ആപ്പ് തകരാർ സ്ഥിരീകരിച്ചത്. ആദ്യ ഘട്ടത്തിൽ 9,000-ത്തിലധികം ഉപയോക്താക്കൾ സേവനം തടസ്സപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. സന്ദേശങ്ങൾ അയച്ചിട്ടും എത്താത്തതായും ചിലർക്ക് ആപ്പ് തുറക്കാനോ ചാറ്റ് ലോഡ് ചെയ്യാനോ കഴിയാത്തതായും പരാതികളുണ്ട്.വാട്സ്ആപ്പ് വെബ് സംവിധാനവും തകരാറിലായതോടെ മൊബൈലിൽ ഉപയോഗിക്കുന്നവർക്കും ഡെസ്ക്ടോപ്പിൽ ഉപയോഗിക്കുന്നവർക്കും ഒരേപോലെ പ്രശ്നം അനുഭവപ്പെട്ടു. ഫോൺ റീസ്റ്റാർട്ട് ചെയ്യുകയും ഫ്ലൈറ്റ് മോഡ് ഓണാക്കിയെടുക്കുകയും ചെയ്തവരും ഈ പ്രശ്നം നേരിട്ടതായി സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിൽ പറയുന്നു.

whatsapp