എക്സിന്റെ യുആര്‍എല്ലില്‍ മാറ്റം; ഇനിമുതല്‍ എക്‌സ്.കേം

ഇനി മുതല്‍ എക്‌സ്.കോം എന്ന യുആര്‍എല്ലിലാണ് എക്സ് എന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം ലഭിക്കുക.

author-image
anumol ps
New Update
x

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00




ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സിന്റെ യുആര്‍എല്ലില്‍ മാറ്റം. ഇനിമുതല്‍ യുആര്‍എല്‍ എക്‌സ്.കോം എന്നായിരിക്കുമെന്ന് കമ്പനി അറിയിച്ചു. മുമ്പ് ഇത് ട്വിറ്റര്‍.കോം എന്നായിരുന്നു. റീബ്രാന്‍ഡ് ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് പ്രധാന യുആര്‍എല്‍ മാറ്റിയിരിക്കുന്നത്. ഇനി മുതല്‍ എക്‌സ്.കോം എന്ന യുആര്‍എല്ലിലാണ് എക്സ് എന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം ലഭിക്കുക. നേരത്തെ എക്‌സ്.കോം എന്ന് നല്‍കിയാലും അത് ട്വിറ്റര്‍.കോമിലേക്ക് റീഡയറക്ട് ചെയ്യപ്പെട്ടിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. 

ജനപ്രിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായിരുന്ന ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്താണ് ഇലോണ്‍ മസ്‌ക് എക്സ്.കോം എന്ന പ്ലാറ്റ്ഫോം ആരംഭിച്ചത്. ഒറ്റനോട്ടത്തില്‍ പഴയ ട്വിറ്ററിന് സമാനമാണെങ്കിലും അടിമുടി അനേകം മാറ്റങ്ങള്‍ ഇതിനകം ട്വിറ്ററിന് വന്നുകഴിഞ്ഞു. 2023 ജൂലായിലാണ് ട്വിറ്റര്‍ എക്സ് ആയി മാറിയത്. നീല നിറത്തിലുള്ള യൂസര്‍ ഇന്റര്‍ഫെയ്സും പക്ഷിയുടെ രൂപമുള്ള ചിഹ്നവും വെരിഫിക്കേഷന്‍ സമ്പ്രദായവുമെല്ലാം മാറി. ട്വിറ്ററില്‍ പങ്കുവെച്ചിരുന്ന ഉള്ളടക്കങ്ങളെ ട്വീറ്റുകള്‍ എന്നാണ് വിളിച്ചിരുന്നത്. ആ സമ്പ്രദായവും മസ്‌ക് മാറ്റി 'പോസ്റ്റുകള്‍' ആക്കി മാറ്റി.

എക്സിനെ ഒരു എവരിതിങ് ആപ്പ് ആക്കി മാറ്റാനാണ് മസ്‌കിന്റെ പദ്ധതി. എക്സില്‍ ദൈര്‍ഘ്യമേറിയ പോസ്റ്റുകളും വീഡിയോകളും പങ്കുവെക്കാനാവും വീഡിയോ/ഓഡിയോ കോളുകള്‍ ചെയ്യാനാവും. വോയ്സ് ചാറ്റും ചെയ്യാനാവും. താമസിയാതെ ഷോപ്പിങ് സൗകര്യവും പണമിടപാടുകള്‍ നടത്താനുള്ള സൗകര്യവുമെല്ലാം അവതരിപ്പിക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്.



x platform url x.com