പ്രീപെയ്‌ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സിം കാര്‍ഡില്‍ കുറഞ്ഞത് 20 രൂപ ബാലന്‍സുണ്ടെങ്കില്‍ ഇനി മുതല്‍ സിം ആക്റ്റീവായി നിലനിര്‍ത്താൻ സാധിക്കും. എന്നാൽ, നേരത്തെ എല്ലാ മാസവും ഏകദേശം 199 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ മാത്രമായിരുന്നു സിം കാര്‍ഡ് ആക്റ്റീവായി നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നത്. മാസംതോറും ഇത്രയും വലിയ തുക യൂസര്‍മാര്‍ മുടക്കുന്ന ബുദ്ധിമുട്ട് ട്രായ്‌യുടെ പുത്തന്‍ പരിഷ്‌കരണത്തോടെ അവസാനിക്കും. കോളിനോ മെസേജിനോ ഡാറ്റയ്ക്കോ മറ്റ് സര്‍വീസുകള്‍ക്കോ 90 ദിവസക്കാലം സിം കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ സിം ഡീ ആക്റ്റിവേറ്റാകും.90 ദിവസം കഴിയുമ്പോള്‍ നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയെങ്കിലുമുണ്ടെങ്കില്‍ അത് ഓട്ടോമാറ്റിക്കായി ഡിഡക്റ്റ് ചെയ്യുകയും സിം കാലാവധി 30 ദിവസം നീട്ടിനൽകുകയും ചെയ്യും. ബാലന്‍സ് 20 രൂപയോ അതിലധികമോ ഉള്ള എത്ര കാലത്തേക്ക് വേണമെങ്കിലും ഇത്തരത്തില്‍ സിം കാലാവധി നീട്ടിലഭിക്കും.