/kalakaumudi/media/media_files/2025/01/19/YyAuejbygGOwzFwp0kJ7.jpg)
Representational Image
ന്യൂഡല്‍ഹി: സമൂഹമാധ്യമമായ യൂട്യൂബില്‍ സാങ്കേതിക പ്രശ്‌നം. ഹോം പേജ് ലോഡാകുന്നില്ല. രാവിലെ ആറ്മുതലാണ് യൂട്യൂബിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചത്. ഹോംപേജ്, ഷോര്‍ട്ട്‌സ് വീഡിയോകള്‍ എന്നിവ ലോഡ് ആകുന്നതിലാണ് പ്രശ്‌നം.
ആഗോളതലത്തില്‍ നിരവധി ഉപയോഗ്ക്താക്കളാണ് വിവരം പങ്കുവച്ച് മുന്നോട്ടുവന്നിട്ടുള്ളത്. എന്നാല്‍ ഇന്ത്യയില്‍ പ്രശ്‌നം പരിഹരിച്ചുവെന്നാണ് അറിയിപ്പ്. അതേ സമയം എന്താണ് പ്രശ്‌നമെന്ന് യൂട്യൂബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ സേവ് ചെയ്ത വീഡിയോ ലിങ്കുകള്‍ വഴി മാത്രമേ വീഡിയോകള്‍ കാണാന്‍ കഴിയുന്നുള്ളു.
ഇതോടൊപ്പം പ്രൊഫൈല്‍ പേജില്‍ സേവ് ചെയ്ത് വച്ച വീഡിയോകളും കാണാന്‍ സാധിക്കുന്നതാണ്. ഹോം പേജ് ലോഡാകുന്നതിലുള്ള സാങ്കേതിക തകരാര്‍ യൂട്യൂബിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും ബാധിച്ചേക്കാം. നിലവിലെ തകരാര്‍ നിരവധി കണ്ടന്റ് ക്രിയേറ്റേഴ്‌സിന് തിരിച്ചടിയാവും. ഇന്ത്യയിലെ ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഉപയാഗിക്കുന്ന നിരവധി ഉപയോക്താക്കള്‍ ആശ്രയിക്കുന്നത് യൂട്യൂബിനെയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
