/kalakaumudi/media/media_files/2025/04/16/LhYiGV72emhBsoqA3ttg.jpg)
കൊച്ചി: ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് വില്‍പ്പന കമ്പനിയായ ബുക്ക് മൈ ഷോയ്ക്ക് പറ്റിയ ഒരു പുതിയ എതിരാളി വരുന്നു. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം സൊമാറ്റോയുടെ പുതിയ ആപ്പായ ഡിട്രിക്ട് ആണ് ഇനി സിനിമാ ടിക്കറ്റുകള്‍ ബുക്കു ചെയ്യാന്‍ അവസരം ഒരുക്കുന്നത്.
ടിക്കറ്റുകള്‍ ബുക്കു ചെയ്യാം എന്നതിനു പുറമെ റസ്റ്ററന്റുകളില്‍ വിവിധ ഡിസ്‌ക്കൗണ്ടുകളും നല്‍കുമെന്നാണ് പറയുന്നത്. ഇതിനു പുറമെ ഡൈനിങ് ഇവന്റും ബുക്ക് ചെയ്യാന്‍ സാധിക്കും.
നിലവിലുള്ള ടിക്കറ്റ് ബുക്കിങ്ങ് ആപ്പുകളെക്കാള്‍ കൂടുതല്‍ ഓഫറുകള്‍ നല്‍കി വിപണിയില്‍ ഉയരാനാണ് ഡിസ്ട്രിക്ട് ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ കേരളത്തിലെ നൂറോളം തിയറ്ററുകള്‍ ഇവയില്‍ ലഭ്യമാണ്. സൊമാറ്റോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കും മൂവി ടിക്കറ്റ് ഓഫറുകളും, മറ്റു ആകര്‍ശകമായി ഡിസ്‌ക്കൗണ്ടുകളും ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.