മസ്കിനെ പിന്തള്ളി സക്കർബർ​ഗ്; അതിസമ്പന്നരുടെ പട്ടിക പുറത്ത്

ശതകോടീശ്വരന്മാരുടെ പട്ടികയിൽ നിലവിൽ സക്കർബർഗ് മൂന്നും ഇലോൺ മസ്ക് നാലും സ്ഥാനത്താണ്.

author-image
anumol ps
New Update
mark

ഇലോൺ മസ്ക്, മാർക്ക് സക്കർബർ​ഗ്

Listen to this article
0.75x1x1.5x
00:00/ 00:00

വാഷിങ്ടൺ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാമത്തെത്തി ഫേസ്ബുക്ക് സഹസ്ഥാപകൻ മാർക്ക് സക്കർബർ​ഗ്. ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിനെ പിന്തള്ളിയാണ് സക്കർബർ​ഗ് മൂന്നാം സ്ഥാനത്തെത്തിയത്. 2020 ന് ശേഷം ഇതാദ്യമായാണ് സക്കർബർ​ഗിനെ മറികടക്കുന്നത്.  ബ്ലൂംബർഗ് വെള്ളിയാഴ്ച പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ പട്ടികയിൽ നിലവിൽ സക്കർബർഗ് മൂന്നും ഇലോൺ മസ്ക് നാലും സ്ഥാനത്താണ്.

മാർച്ചിന്റെ തുടക്കത്തിൽ ഒന്നാമതുണ്ടായിരുന്ന മസ്ക് നാലാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. വിലകുറഞ്ഞ കാറിനായുള്ള പദ്ധതി ടെസ്‌ല റദ്ദാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതോടെ കമ്പനിയുടെ ഓഹരികൾ ഇടിഞ്ഞിരുന്നു. ഇതാണ്  മസ്കിന് തിരിച്ചടിയായത്. മസ്കിന്റെ ആസ്തിയിൽ 48.4 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായപ്പോൾ സക്കർബർഗിന്റേത് 58.9 ബില്യൺ ഡോളർ വർധിച്ചു. 2020 നവംബർ 16ന് ശേഷം ആദ്യമായാണ് സക്കർബർഗ് ആദ്യ മൂന്നിലെത്തുന്നത്. നിലവിൽ അദ്ദേഹത്തിന്റെ ആസ്തി 187 ബില്യൺ ഡോളറും മസ്കി​ന്റേത് 181 ബില്യൺ ഡോളറുമാണ്.

223.4 ബില്യൺ ഡോളർ ആസ്തിയുള്ള ഫ്രഞ്ച് ഫാഷൻ കമ്പനിയായ ലൂയിസ് വ്യൂട്ടൻ (എൽ.വി.എം.എച്ച്) സി.ഇ.ഒ ബെർനാഡ് അർനോൾട്ടാണ് പട്ടികയിൽ ഒന്നാമൻ. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് തൊട്ടുപിറകിലുണ്ട്. 207.3 ബില്യൺ ഡോളറാണ് ബെസോസിന്റെ സമ്പാദ്യം. അഞ്ചാം സ്ഥാനത്തുള്ള മൈക്രാസോഫ്റ്റ് ഉടമ ബിൽഗേറ്റ്സിന്റെ ആസ്തി 153 ബില്യൺ ഡോളറാണ്. 

billionairelist elonmusk MarkZuckerberg