പുതിയ ആദായ നികുതി ബില്‍ പാസാക്കി ലോക്‌സഭ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിവിട്ട 'വോട്ട് കൊള്ള' ആരോപണം, ബിഹാറിലെ വോട്ടര്‍പ്പട്ടിക പുനര്‍നിര്‍ണയ നടപടി (എസ്‌ഐആര്‍) വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മാര്‍ച്ചിനിടെ നേതാക്കള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഇവരുടെ അഭാവത്തിലായിരുന്നു ബില്‍ പാസാക്കിയത്.

author-image
Biju
New Update
nirmala

ന്യൂഡല്‍ഹി: പരിഷ്‌കരിച്ച 'പുതിയ' ആദായ നികുതി ബില്‍ ലോക്‌സഭയില്‍ പാസാക്കി. ഇതിനകം 4,000 തവണ ഭേദഗതി വരുത്തിയ നിലവിലെ ആദായ നികുതി നിയമം-1961ന് പകരമാണ്, ലളിതമാക്കിയ പുത്തന്‍ ബില്‍ അവതരിപ്പിച്ചത്. ബിജെപി എംപി ബൈഡയന്ത് പാണ്ഡ അധ്യക്ഷനായ സിലക്ട് സമിതി സമര്‍പ്പിച്ച 285ഓളം ശുപാര്‍ശകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ബില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയില്‍ അവതരിപ്പിച്ചത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിവിട്ട 'വോട്ട് കൊള്ള' ആരോപണം, ബിഹാറിലെ വോട്ടര്‍പ്പട്ടിക പുനര്‍നിര്‍ണയ നടപടി (എസ്‌ഐആര്‍) വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മാര്‍ച്ചിനിടെ നേതാക്കള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഇവരുടെ അഭാവത്തിലായിരുന്നു ബില്‍ പാസാക്കിയത്.

Also Read:

https://www.kalakaumudi.com/business/onion-price-hikes-make-wallets-weep-across-india-9645057

നിലവിലെ ആദായനികുതി നിയമം-1961ന് പകരമായി കഴിഞ്ഞ ഫെബ്രുവരി 13ന് അവതരിപ്പിച്ച പുതിയ ആദായനികുതി നിയമം-2025 കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ബിജെപി നേതാവ് ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സിലക്ട് കമ്മിറ്റി ശുപാര്‍ശ ചെയ്ത മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരിഷ്‌കരിച്ച ബില്ലാണ് പാസായത്.

നികുതിദായകര്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പെടെയുള്ള നികുതിവിദഗ്ധര്‍ക്കും മനസ്സിലാക്കാന്‍ 'കഠിനകഠോരമായ' 1961ലെ നിയമത്തിന് പകരമായാണ് പുതിയ നിയമം വരുന്നത്. നികുതിയടവ്, റിട്ടേണ്‍ സമര്‍പ്പണം എന്നിവ ലളിതമാക്കുക, ആശയക്കുഴപ്പങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കുക എന്നിവയാണ് പുതിയ ബില്ലിലൂടെ കേന്ദ്രം ഉന്നമിടുന്നത്.

മാറ്റങ്ങള്‍

ലളിതവും എളുപ്പത്തില്‍ മനസ്സിലാക്കാനാകുംവിധവുമുള്ള ഭാഷ.

പഴയ നിയമത്തില്‍ 5 ലക്ഷത്തിലേറെ വാക്കുകളുണ്ടെങ്കില്‍ പുതിയ ബില്ലില്‍ അതിന്റെ പകുതി മാത്രം.

നിലവിലെ നിയമം 'കഴിഞ്ഞവര്‍ഷം', 'അസസ്‌മെന്റ് വര്‍ഷം' എന്നിങ്ങനെ ഇരട്ട വര്‍ഷ സംവിധാനമാണ് പിന്തുടരുന്നത്. പുതിയ നിയമത്തില്‍ ഇതൊഴിവാക്കി 'നികുതി വര്‍ഷം' (ടാക്‌സ് ഇയര്‍) എന്നാക്കും.

ആശയക്കുഴപ്പവും തര്‍ക്കവും സൃഷ്ടിക്കുന്ന ചട്ടങ്ങള്‍ ഒഴിവാക്കും.

ചെറുകിട കച്ചവടക്കാര്‍, എംഎസ്എംഇകള്‍ തുടങ്ങിയവര്‍ക്ക് അനുയോജ്യമായ വിധമായിരിക്കും പുതിയ ബില്‍.

വൈകി റിട്ടേണ്‍ സമര്‍പ്പിച്ചാലും നികുതി റീഫണ്ട് അനുവദിക്കാന്‍ വ്യവസ്ഥ. റിട്ടേണ്‍ വൈകിച്ചുവെന്ന പേരില്‍ റീഫണ്ട് തടയില്ല.

ഇന്റര്‍-കോര്‍പറേറ്റ് ഡിവിഡന്‍ഡ് നടപടികള്‍ ലളിതമാക്കും.

നികുതി ബാധ്യതയില്ലാത്തവര്‍ക്ക് നില്‍-ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് കാലതാമസമില്ലാതെ ലഭ്യമാക്കും.

ഒഴിഞ്ഞുകിടക്കുന്ന ഭവനങ്ങളുടെ നികുതി ബാധ്യത ഒഴിവാക്കും.

ഭവന പദ്ധതികളില്‍ നിന്നുള്ള വരുമാനത്തിന്മേലുള്ള നികുതിക്ക് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍, പലിശ ഡിഡക്ഷന്‍.

 

nirmala sitharaman