ആദ്യഘട്ടം വൈറ്റിലയിലും തൃപ്പൂണിത്തുറയിലും

മദ്യം വില്‍ക്കുന്നതിനായി എക്സൈസില്‍ നിന്ന് ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്. ടെണ്ടര്‍ പ്രകാരമായിരിക്കും മദ്യവില്‍പനശാലകള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുക.

author-image
Biju
New Update
SDGfx

Rep. Img.

കൊച്ചി: മെട്രോ സ്റ്റേഷന്‍ കെട്ടിടങ്ങളില്‍ പ്രീമിയം മദ്യവില്‍പനശാലകള്‍ തുറക്കാനുള്ള തീരുമാനവുമായി ബിവറേജസ് കോര്‍പറേഷന്‍. വൈറ്റിലയിലും തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്റ്റേഷനിലുമാണ് ആദ്യവില്‍പനശാലകള്‍ തുറക്കാന്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

മദ്യം വില്‍ക്കുന്നതിനായി എക്സൈസില്‍ നിന്ന് ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്. ടെണ്ടര്‍ പ്രകാരമായിരിക്കും മദ്യവില്‍പനശാലകള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്ന് കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു.

bevco outlets kochi metro bevco Kochi Metro thrippunithura