40% ഇടിവ് നേരിട്ട് റെയ്മണ്ട് ഓഹരികള്‍

ഓഹരിയൊന്നിന് 3,150.16 രൂപ വിലയുണ്ടായിരുന്നത് 1,906 രൂപയായി കുറഞ്ഞു. റെയ്മണ്ടിനു കീഴിലുള്ള ലൈഫ് സ്‌റ്റൈല്‍ ബിസിനസിനെ വേര്‍പെടുത്തിയായിരുന്നു ഓഹരി വ്യാപാരം നടത്തിയത്.

author-image
anumol ps
New Update
raymond

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ന്യൂഡല്‍ഹി: റെയ്മണ്ട് ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തി. ഓഹരികള്‍ 40 ശതമാനത്തോളം ഇടിവ് നേരിട്ടാണ് വ്യാഴാഴ്ച വ്യാപാരം നടത്തിയത്. 
ഓഹരിയൊന്നിന് 3,150.16 രൂപ വിലയുണ്ടായിരുന്നത് 1,906 രൂപയായി കുറഞ്ഞു. റെയ്മണ്ടിനു കീഴിലുള്ള ലൈഫ് സ്‌റ്റൈല്‍ ബിസിനസിനെ വേര്‍പെടുത്തിയായിരുന്നു ഓഹരി വ്യാപാരം നടത്തിയത്. ഇതാണ് കമ്പനിയുടെ ഓഹരികളില്‍ ഇടിവ് വരാന്‍ ഇടയാക്കിയത്. 


റെയ്മണ്ടിന്റെ ലൈഫ് സ്‌റ്റൈല്‍ ബിസിനസിന്റെ മൂല്യം റെയ്മണ്ട് ഓഹരികളില്‍ ഇനി കണക്കിലെടുക്കില്ല. ആ മൂല്യം ഒഴിവാക്കിയുള്ള വില കണ്ടെത്തലിനായി പ്രത്യേക വ്യാപാരം നടത്തിയിരുന്നു. അതിലാണ് 1,950 രൂപയില്‍ ഓഹരി വ്യാപാരം തുടങ്ങിയത്. പിന്നീട് അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടടിച്ച ഓഹരി വില 2,047.45 രൂപയിലെത്തി. പിന്നീട് ഇത് 1,852.50 രൂപയിലേക്ക് താഴുകയും ചെയ്തു. ഓഗസ്റ്റ്-സെപ്റ്റംബറോടെ റെയ്ണ്ട് ലൈഫ്സ്‌റ്റൈല്‍ ബിസിനസ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പ്രത്യേകമായി ലിസ്റ്റ് ചെയ്യും.



Raymond