0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കൊച്ചി: സമൂഹത്തിന്റെ താഴെതട്ടിലുള്ളവര്‍ക്ക് ദശലക്ഷം വസ്ത്രങ്ങള്‍ സംഭാവന ചെയ്യാന്‍ ലക്ഷ്യമിട്ട്, രാജ്യത്തെ പ്രമുഖ വസ്ത്ര നിര്‍മാതാക്കളും, വിതരണക്കാരുമായ റെയ്മണ്ട്, സന്നദ്ധ സംഘടനയായ ഗൂഞ്ചുമായി സഹകരിച്ച് 'ലുക്ക് ഗുഡ്, ഡു ഗുഡ്' എന്ന പേരില്‍ സാമൂഹ്യ സംരംഭത്തിന് തുടക്കമിട്ടു. ഇന്ത്യയിലെ അറുനൂറിലേറെ നഗരങ്ങളിലുള്ള റെയ്മണ്ട് സ്റ്റോറുകളിലും, ഓണ്‍ലൈനിലും ഈ വസ്ത്ര കൈമാറ്റ സംരംഭം നടപ്പിലാക്കും. നിലവിലെ പകര്‍ച്ചവ്യാധി സാഹചര്യത്തില്‍, ഉപയോക്താക്കള്‍ക്ക് അവരുടെ പഴയ വസ്ത്രങ്ങള്‍ എടുത്തുകൊണ്ടുപോവുന്നതിനും, ടൈലറിങ് സേവനങ്ങള്‍ക്കും റെയ്മണ്ട് ഹോം അസിസ്റ്റ് വഴി, അപോയിന്മെന്റ് ബുക്ക് ചെയ്യാം. ഉപഭോക്താക്കള്‍ക്ക് ഷര്‍ട്ടുകളും ട്രൗസറുകളും അവരുടെ വീടിന്റെ സുഖസൗകര്യങ്ങളില്‍ തന്നെ നേടാനോ, സ്റ്റോര്‍ അപോയിന്റ്മെന്റ് ബുക്ക് ചെയ്യാനോ പ്രാപ്തമാക്കുന്നതാണ് റെയ്മണ്ട് ഹോം അസിസ്റ്റ്.
Share this article
If you liked this article share it with your friends.they will thank you later