തൃക്കാക്കര: കാക്കനാട് വൻ ലഹരിവേട്ട, 4.33 ഗ്രാം എം.ഡി എം എ യും 5.048 കിലോ കഞ്ചാവ് എന്നിവയുമായി രണ്ടുപേരെ തൃക്കാക്കര പോലീസ് പിടികൂടി.വയനാട് സ്വദേശി കുട്ടൻതറപ്പേൽ വീട്ടിൽ കെ.വി ജിതിൻ (23),കാക്കനാട് തുതിയൂർ സ്വദേശി കുന്നതുചേരിയിൽ വീട്ടിൽ ആഷിൻ ഷിബു (22)എന്നിവരാണ് ഡാൻസാഫിന്റെ സഹായത്തോടെ തൃക്കാക്കര എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ബുഴനാഴ്ച വൈകിട്ട് 5.40 ന് കേസിലെ പ്രധാന പ്രതിയായ ജിതിൻ താമസിക്കുന്ന തൃക്കാക്കര തോപ്പിൽ ഓർക്കിഡ് അവന്യു റോഡിൽ 214-ാം നമ്പർ വീടിൻെറ താഴത്തെ നിലയിലെ മുറിയിൽ നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് പിടികൂടിയത്. 4 പായ്കറ്റുകളിലായി വിൽപനക്കായി സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു ഗഞ്ചാവ്.കോളേജ് വിദ്ധാർത്ഥികൾക്കും,ടെക്കികൾക്കും മയക്ക് മരുന്ന് വില്പന നടത്തുന്നതായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.പ്രതികളുമായി ബന്ധപ്പെട്ടവരെക്കുറിച്ചും മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചു അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു.