New Update

മസ്കറ്റ്: മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ബോഷർ വിലായത്തിലെ ഹോട്ടലിൽ തീപിടുത്തം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അതിവേഗത്തിൽ എത്തി തീ നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോട്ടലിലെ താമസക്കാരെ മുഴുവൻ ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.