മേഖലയിലെ യുദ്ധം തടയാൻ നയതന്ത്ര ശ്രമങ്ങൾ; ഒമാൻ സുൽത്താൻ ലോകനേതാക്കളുമായി ഫോൺ ചർച്ച

ഇറാനിലെ യുഎസ്-ഇസ്രായേൽ ബോംബാക്രമണവും അതിന്റെ പിന്നാലെയുണ്ടായ സംഘർഷവും, മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും, പ്രാദേശിക-ആഗോള സുരക്ഷയും സ്ഥിരതയും അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളും വിശദമായി ചർച്ച ചെയ്തു.

author-image
Ashraf Kalathode
New Update
WhatsApp Image 2026-03-02 at 10.10.13 AM (1)

മസ്കത്ത്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് വേഗം കൂട്ടി. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, അൾജീരിയ പ്രസിഡന്റ് അബ്ദുൽമദ്ജിദ് ടെബ്ബൗൺ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുമായി സുൽത്താൻ പ്രത്യേക ഫോൺ സംഭാഷണങ്ങൾ നടത്തി.

ഇറാനിലെ യുഎസ്-ഇസ്രായേൽ ബോംബാക്രമണവും അതിന്റെ പിന്നാലെയുണ്ടായ സംഘർഷവും, മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും, പ്രാദേശിക-ആഗോള സുരക്ഷയും സ്ഥിരതയും അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളും വിശദമായി ചർച്ച ചെയ്തു. ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന ആവശ്യം എല്ലാ നേതാക്കളും ശക്തമായി ഉയർത്തി. സംഘർഷം ലഘൂകരിക്കാനും ശാന്തി പുനഃസ്ഥാപിക്കാനും സംഭാഷണത്തിലേക്കും നയതന്ത്ര മാർഗങ്ങളിലേക്കും തിരിച്ചുവരണമെന്ന് അവർ ഏകകണ്ഠത്തിൽ ഊന്നിപ്പറഞ്ഞു.

നേരത്തെ കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളുടെ തലവന്മാരുമായും സുൽത്താൻ ഫോൺ സംഭാഷണം നടത്തിയിരുന്നു. മേഖലയുടെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാനും അവിടുത്തെ ജനങ്ങളെ സംരക്ഷിക്കാനും രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രദേശങ്ങളുടെ അലംഘനീയതയെയും ബഹുമാനിക്കണമെന്നും സംയമനം പാലിക്കണമെന്നും സംഘർഷം രൂക്ഷമാക്കുന്ന എല്ലാ നടപടികളും ഉടൻ അവസാനിപ്പിക്കണമെന്നും സംഭാഷണത്തിലേക്ക് മടങ്ങണമെന്നും സുൽത്താൻ വ്യക്തമാക്കി.

റിപ്പോർട്ട് - ശാഫി എം.കെ കടപ്പാട്: ONA, Egyptian Gazette

oman