/kalakaumudi/media/media_files/2025/06/22/uae-heat-wave-update-2025-06-22-15-56-44.png)
യുഎഇ : നിലവില്‍ യുഎഇയുല്‍ കനത്ത ചൂടാണ് .ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 22 വരെയാണ് യുഎഇയിലെ ചൂടുകാലം.ഈ കാലയളവില്‍ ചൂട് 50 ഡിഗ്രിവരെ ഉയരാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.എന്നാല്‍ ഈ വര്‍ഷം മേയില്‍ തന്നെ 51.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു.22 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ചൂടാണ് മെയ് 24ന് രേഖപ്പെടുത്തിയത്.ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ താപനില 50 ഡിഗ്രി വരെ ഉയരാം.ഇത്തവണ യുഎഇയില്‍ മഴ കുറഞ്ഞതും ചൂട് കൂടാന്‍ കാരണമായി.കൃതൃമ മഴയ്ക്കുളള ശ്രമങ്ങളും നടന്നില്ല.വെയിലേല്‍ക്കേണ്ട സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം നല്‍കിയിട്ടുണ്ട്.ഉച്ചയ്ക്ക് 12.30 മുതല്‍ 3 വരെയാണ് വിശ്രമവേള.കടുത്ത ചൂടില്‍ പുറത്തിറങ്ങുന്നവര്‍ ആതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.കുട്ടികളും വയോധികരും പ്രത്യേകം ശ്രദ്ധിക്കണം. കടുത്ത ചൂടില്‍ പുറത്തിറങ്ങുന്നവര്‍ക്ക് സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്.രാവിലെ 10 മുതല്‍ 4 വരെ ബീച്ച്,പാര്‍ക്ക് തുടങ്ങിയ തുറസ്സായ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.