/kalakaumudi/media/media_files/2026/03/01/whatsap-2026-03-01-15-46-38.jpeg)
മസ്‌കറ്റ്: മേഖലയിൽ നിലനിൽക്കുന്ന അസ്ഥിരമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഒമാനിലെ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്കും ഉദ്യോഗസ്ഥർക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ദുകം തുറമുഖത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് മസ്‌കറ്റിലെ യു.എസ് എംബസി സുരക്ഷാ അലർട്ട് പുറപ്പെടുവിച്ചത്.
ഒമാനിലുള്ള അമേരിക്കൻ പൗരന്മാരോട് നിലവിൽ ഉള്ളയിടങ്ങളിൽ തന്നെ തുടരാനും (Shelter-in-place) അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാനും എംബസി നിർദ്ദേശിച്ചു. പ്രാദേശിക വാർത്താ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം കടുക്കുന്നതിനിടെ ദുകം തുറമുഖത്ത് നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു വിദേശി തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ മുസന്ദം തീരത്ത് ഒരു എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായി. ഇതോടെയാണ് ഒമാൻ ഉൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷാ ഭീഷണി വർദ്ധിച്ചത്.
സാധാരണഗതിയിൽ അതീവ ശാന്തമായ ഒമാനിൽ ഇത്തരമൊരു സുരക്ഷാ അലർട്ട് വരുന്നത് പ്രവാസികൾക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഒമാൻ ഭരണകൂടം രാജ്യത്തെ സുരക്ഷാ സജ്ജീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. എംബസി വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും കൃത്യമായ ഇടവേളകളിൽ സുരക്ഷാ സംബന്ധിച്ച വിവരങ്ങൾ പുതുക്കി നൽകുന്നുണ്ട്.
റിപ്പോർട്ട് -ശാഫി എം.കെ
കടപ്പാട് - Times of oman ,ONA
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
