ഗാന്ധിസ്മൃതിയുമായി ഐ.വൈ.സി.സി; ട്യൂബ്ലി - സൽമാബാദ് ഏരിയയുടെ അനുസ്മരണം ശ്രദ്ധേയമായി

സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ വെച്ച് ഏരിയാ പ്രസിഡന്റ് ഷമാസ് പാടൂറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഏരിയാ സെക്രട്ടറി സുകുമാരൻ സ്വാഗതം പറഞ്ഞു. ഐ വൈ സി സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അനുസ്മരണ യോഗം  ഉദ്ഘാടനം ചെയ്യ്തു.

author-image
Ashraf Kalathode
New Update
WhatsApp Image 2026-01-31 at 8.44.23 AM

മനാമ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കി ഐ.വൈ.സി.സി ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റി അനുസ്മരണ സംഗമവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. 

സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ വെച്ച് ഏരിയാ പ്രസിഡന്റ് ഷമാസ് പാടൂറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഏരിയാ സെക്രട്ടറി സുകുമാരൻ സ്വാഗതം പറഞ്ഞു. ഐ വൈ സി സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അനുസ്മരണ യോഗം  ഉദ്ഘാടനം ചെയ്യ്തു.

ഗാന്ധിജിയെ വെടിയുണ്ടകൾ കൊണ്ട് നിശബ്ദനാക്കാൻ നോക്കിയവർക്ക് തെറ്റിയെന്നും, അദ്ദേഹത്തിന്റെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പാഠങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടിയാണെന്നും ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു. ഗാന്ധിജിയുടെ പേരിൽ കോൺഗ്രസ് സർക്കാർ തുടക്കം കുറിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് അദ്ദേഹത്തിന്റെ പേര് മാറ്റിയ ബിജെപി സർക്കാരിന്റെ നടപടി ശരിയല്ലെന്ന് ചടങ്ങിൽ വിമർശനമുയർന്നു. മഹാത്മാഗാന്ധിയുടെ ഓർമ്മകളെപ്പോലും സംഘപരിവാർ ഇന്നും ഭയപ്പെടുന്നു എന്നതിന്റെ തെളിവാണിതെന്നും പ്രഭാഷകർ പറഞ്ഞു.

ഐ.വൈ.സി.സി മുൻ ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം മുഖ്യ പ്രഭാഷണം നടത്തി. മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, ഐ.വൈ.സി.സി ജനറൽ സെക്രട്ടറി സലീം അബുത്വാലിബ്, മുൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ഷഫീഖ് സൈഫുദ്ധീൻ, വൈസ് പ്രസിഡന്റ് ഷാഫി വയനാട്, കോർകമ്മറ്റി, ഏരിയാ കമ്മറ്റി ഭാരവാഹികൾ എന്നിവരും ചടങ്ങിൽ ഗാന്ധിസ്മരണകൾ പങ്കുവെച്ചു. 

ഏരിയാ കമ്മറ്റി ട്രഷറർ അസർ കരുനാഗപ്പള്ളി യോഗത്തിന് നന്ദി പറഞ്ഞു. റഫീഖ് അബ്ബാസ് ബഹ്‌റൈൻ 

gandhi jayanthi