തുടർച്ചയായ പത്താം വർഷവും മുപ്പത് തടവുകാരുടെ മോചനം ഉറപ്പാക്കി ഒമാൻ പൗരൻ

ഓരോ മനുഷ്യനും ജീവിതത്തിൽ രണ്ടാമതൊരു അവസരം അർഹിക്കുന്നു എന്ന ഉദാത്തമായ സന്ദേശമാണ് ഇതിലൂടെ അസോസിയേഷൻ നൽകുന്നത്. കൃത്യമായ നിബന്ധനകൾ പാലിക്കുന്ന തടവുകാർക്കാണ് ഈ സാമ്പത്തിക സഹായം ലഭ്യമാവുക.

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-25 at 10.21.00 AM (1)

ഇബ്രി: ഒമാനിൽ സാമ്പത്തിക കേസുകളിൽ കുടുങ്ങി ജയിൽവാസം അനുഭവിക്കുന്ന മുപ്പത് പേരുടെ മോചനത്തിന് കൈത്താങ്ങായി ഒമാനി പൗരൻ രംഗത്തെത്തി. ഫാക് കുർബ പദ്ധതിയുടെ ഭാഗമായാണ് ദാഹിറ ഗവർണറേറ്റിലെ തടവുകാരുടെ മോചനത്തിനായി ഇദ്ദേഹം സാമ്പത്തിക സഹായം നൽകിയത്.

WhatsApp Image 2026-02-25 at 10.21.01 AM

കഴിഞ്ഞ പത്ത് വർഷമായി മുടങ്ങാതെ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇദ്ദേഹം പങ്കാളിയാകുന്നുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ ആളുകളുടെ മോചനം സാധ്യമാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ക്രിമിനൽ പശ്ചാത്തലമില്ലാത്ത സാമ്പത്തിക കേസുകളിൽ പെട്ടവരെ സഹായിക്കുന്നതിനായി ഒമാൻ ലോയേഴ്സ് അസോസിയേഷൻ 2012-ൽ ആരംഭിച്ച പദ്ധതിയാണ് ഫാക് കുർബ. ഇതിനോടകം എണ്ണായിരത്തിലധികം ആളുകൾക്ക് ഈ പദ്ധതിയിലൂടെ ജയിൽമോചനം സാധ്യമായിട്ടുണ്ട്.

WhatsApp Image 2026-02-25 at 10.21.00 AM

ഓരോ മനുഷ്യനും ജീവിതത്തിൽ രണ്ടാമതൊരു അവസരം അർഹിക്കുന്നു എന്ന ഉദാത്തമായ സന്ദേശമാണ് ഇതിലൂടെ അസോസിയേഷൻ നൽകുന്നത്. കൃത്യമായ നിബന്ധനകൾ പാലിക്കുന്ന തടവുകാർക്കാണ് ഈ സാമ്പത്തിക സഹായം ലഭ്യമാവുക.

റിപ്പോർട്ട് -ശാഫി എം.കെ

ഒഎൻഎ, ടൈംസ് ഓഫ് ഒമാൻ

oman