/kalakaumudi/media/media_files/2025/10/08/deepavali-2025-10-08-13-30-39.jpg)
ലോസ് ഏഞ്ചല്‍സ് : കാലിഫോര്‍ണിയയില്‍ ദീപാവലിക്ക് സംസ്ഥാനം പൊതു അവധി നടപ്പാക്കാന്‍ തീരുമാനം. ഇതോടെ അമേരിക്കയില്‍ ദീപീവലിക്ക് പൊതുഅവധി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി കാലിഫോര്‍ണിയ. ഇന്നലെയാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ബില്ലില്‍ ഒപ്പുവച്ചത്.
അമേരിക്കയില്‍ ദീപാവലിക്ക് പൊതു അവധി നല്കിയ ആദ്യസംസ്ഥാനം പെന്‍സില്‍വാനിയ ആയിരുന്നു. 2024 ലായിരുന്നു പെന്‍സില്‍വാനിയയില്‍ ഈ പ്രഖ്യാപനം വന്നത്. പിന്നാലെ ഈ വര്‍ഷം ആദ്യം കണക്റ്റിക്കട്ടും അവധി പ്രഖ്യാപിച്ചു. പുതിയ ബില്‍ വരുന്നകോടെ കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും അവധി നല്കാന്‍ സാധിക്കും. സംസ്ഥാന ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധിയെടുക്കാന്‍ കഴിയും.
ഇന്ത്യന്‍ വംശജരെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്ളാദം നല്കുന്ന ഒരു പ്രഖ്യാപനമാണ് കാലിഫോര്‍ണിയയില്‍ ഉണ്ടായത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ പാര്‍ക്കുന്ന സംസ്ഥാനമാണ് കാലിഫോര്‍ണിയ. അമേരിക്കയിലെ 4.9 ദശലക്ഷം ഇന്ത്യക്കാരില്‍ 20 ശതമാനം താമസിക്കുന്നത് കാലിഫോര്‍ണിയ സംസ്ഥാനത്താണ്.
വിദ്യാര്‍ത്ഥികള്‍ക്ക് അവധിയെടുക്കാനും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധിയെടുക്കാനും അനുവദിക്കുന്ന വ്യവസ്ഥകള്‍ ഏറെ ഗുണപ്രദമാണെന്നു ' ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്റെ മാനേജിംഗ് ഡയറക്ടര്‍ സമീര്‍ കല്‍റ പറഞ്ഞു.