ലെബനാന്‍ യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തി രാജ്യങ്ങള്‍

ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം വ്യാപകമായി തുടരുന്നു. ഗസ്സയില്‍ ഇസ്രായേല്‍ തോല്‍ക്കുകയാണെന്ന് മുന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ജെനിനില്‍ സ്‌ഫോടനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,

author-image
Prana
New Update
gaza
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇസ്രായേല്‍, ലെബനാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണം രൂക്ഷം. അമേരിക്ക ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങള്‍ ലെബനാന്‍ യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തി. യുദ്ധം ഒഴിവാക്കാന്‍ നയതന്ത്ര നീക്കം തുടരുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും അറിയിച്ചിട്ടുണ്ട്.ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം വ്യാപകമായി തുടരുന്നു. ഗസ്സയില്‍ ഇസ്രായേല്‍ തോല്‍ക്കുകയാണെന്ന് മുന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ജെനിനില്‍ സ്‌ഫോടനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, ഹൈഫയിലും ചെങ്കടലിലും രണ്ട്കപ്പലുകള്‍ക്ക് നേരെ ഹൂതി ആക്രമണം.ദക്ഷിണ ലബനാനില്‍ നിന്ന് ഇസ്രായേല്‍ കേന്ദ്രങ്ങള്‍ക്കു നേരെ മുപ്പത് മിസൈലുകള്‍ അയച്ച് ഹിസ്ബുല്ല. ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേല്‍ പ്രദേശങ്ങളില്‍ തീപിടിത്തം ഉണ്ടായി. 

 

gaza