ഗസയില്‍ കരയുദ്ധവുമായി ഇസ്രയേല്‍

ഒക്ടോബര്‍ ഏഴിന് തുടങ്ങിയ അധിനിവേശത്തിന്റെ ആദ്യ ദിവസങ്ങളില്‍ രൂക്ഷമായ ബോംബാക്രമണം നടന്ന പ്രദേശങ്ങളാണിവ. ഗസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ജബലിയ.

author-image
Sruthi
New Update
israel attack

Devastation in Gaza as Israel wages war on Hamas

Listen to this article
0.75x 1x 1.5x
00:00 / 00:00

കിഴക്കന്‍ ജബലിയയിലേക്ക് ടാങ്കുകള്‍ അയച്ച് ഇസ്രയേല്‍ സൈന്യം. കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ് സൈന്യമെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് നിന്ന് ഹമാസിനെ പൂര്‍ണമായും തുടച്ചുനീക്കിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ട് ഒരു മാസം കഴിയുമ്പോഴാണ് കരയാക്രമണത്തിനുള്ള നീക്കം.ഗസ സിറ്റിയിലെ ജബലിയ, സെയ്ത്തൂന്‍ എന്നിവിടങ്ങള്‍ക്ക് പുറമെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബെയ്ത് ലാഹിയ, ബെയ്ത് ഹാനൂന്‍ എന്നിവിടങ്ങളിലും സൈനിക നടപടി തുടരുകയാണെന്ന് ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ അധിനിവേശത്തിന്റെ ആദ്യ ദിവസങ്ങളില്‍ രൂക്ഷമായ ബോംബാക്രമണം നടന്ന പ്രദേശങ്ങളാണിവ. ഗസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ജബലിയ. ഒരു ലക്ഷത്തിലധികം പേരാണ് ഇവിടെ കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗവും 1948ലെ അറബ്- ഇസ്റാഈല്‍ യുദ്ധത്തെ തുടര്‍ന്ന് ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭയാര്‍ഥികളായെത്തിയ ഫലസ്തീനികളുടെ പിന്‍മുറക്കാരാണ്.ഗസ്സ സിറ്റിയുടെ കിഴക്കന്‍ മേഖലകളായ അല്‍ സെയ്തൂന്‍, അല്‍ സബ്ര എന്നിവിടങ്ങളില്‍ കനത്ത ആക്രമണമാണ് നടക്കുന്നത്. വീടുകളും അപാര്‍ട്ട്മെന്റുകളും ആക്രമണത്തില്‍ തകര്‍ന്നു. കിഴക്കന്‍ ദെയ്റുല്‍ ബലാഹിന്റെ പ്രാന്തപ്രദേശങ്ങളില്‍ ടാങ്കറുകള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ഇവിടെ നടന്ന വ്യോമാക്രമണത്തില്‍ ഡോക്ടര്‍മാരായ പിതാവും മകനും കൊല്ലപ്പെട്ടതായി ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. ആക്രമണം ശക്തമായ മേഖലകളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത് തുടരുകയാണ്. റഫ, ജബലിയ മേഖലകളില്‍ നിന്ന് ആളുകള്‍ ഒഴിയണമെന്ന് ഇസ്രയേല്‍

നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

gaza