/kalakaumudi/media/media_files/2025/08/16/putin-2025-08-16-11-44-40.jpg)
വാഷിങ്ടണ്‍: അലാസ്‌കയില്‍ എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനെ കയ്യടിച്ച് സ്വീകരിക്കുന്ന ഡോണള്‍ഡ് ട്രംപിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കണ്ടുമുട്ടിയപ്പോള്‍ ഹസ്താദനത്തിനു മുന്‍പ് ഇരുനേതാക്കളും പരസ്പരം പുഞ്ചിരിച്ചു. അതിനിടെ അലാസ്‌ക വ്യോമതാവളത്തിലെത്തിയ പുട്ടിനു നടന്നുനീങ്ങാന്‍ വിരിച്ച ചുവപ്പുപരവതാനി യുഎസ് സൈനികര്‍, മുട്ടുകുത്തിയിരുന്ന് ശരിയാക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചു.
Also Read:
അതേസമയം, പരവതാനി വിരിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി യുക്രെയ്ന്‍ രംഗത്തെത്തി. 'മുട്ടുകുത്തലിനെ വീണ്ടും മഹത്തരമാക്കൂ' എന്ന അടിക്കുറിപ്പോടെ യുക്രെയ്‌ന്റെ റെസ്റ്റോറേഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഏജന്‍സി മുന്‍ മേധാവി മുസ്തഫാ നയീം ഇതിനെ പരിഹസിച്ചു. എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Watch Video:
https://www.youtube.com/watch?v=mVs8AvLxP4o
ട്രംപിന്റെ പ്രിയ സുഹൃത്തിനുവേണ്ടി ധീരന്മാരായ യുഎസ് സൈനികരെ മുട്ടുകുത്തിച്ച് റെഡ് കാര്‍പ്പറ്റ് വിരിപ്പിച്ചത് വെറുപ്പുളവാക്കുന്നു എന്നായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസൊമിന്റെ വിമര്‍ശനം.