/kalakaumudi/media/media_files/2025/08/15/trump-2025-08-15-20-22-24.jpg)
വാഷിങ്ടണ്‍: നൂറ്റാണ്ട് കണ്ട ഏറ്റവും നിര്‍ണായകമായ കൂടിക്കാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മിലുള്ളത്. തൊട്ടുമുമ്പ് അലാസ്‌കയിലെ എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്സണിന്റെ സംയുക്ത താവളത്തിന് പുറത്ത് സുരക്ഷാ വീഴ്ച വന്നത് ലോകത്തെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ എല്ലാ വീഴ്ചകളും പരിഹരിക്കുന്നതിന്റെ ഭാഗമായി പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഏത് തരത്തിലുള്ള ഭീഷണിയെയും ഞൊടിയിടയില്‍ നീക്കാന്‍ കഴിയുന്ന അത്യാധുനിക സംവിധാനവും ഇരുരാജ്യത്തിന്റെ ഭാഗത്തുനിന്നുമുള്ള ആയിരത്തോളം സൈനികരെയും വേണ്ടിവന്നാല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ബാലിസ്റ്റിക് മിസൈല്‍ സംവിധാനം ഉള്‍പ്പെടെ ഇവിടെ വിന്യസിച്ചിരിക്കുകന്നതായി ഒരു ഉദ്യോഗസ്ഥന്‍ ബ്ലുംബര്‍ഗിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണമുള്ളതിനാല്‍ കൂടുതല്‍ വിരങ്ങള്‍ ഇവിടെ നിന്ന് പുറത്തുവരുന്നില്ല.
സമീപത്ത് ഹോട്ടലുകളും ചെറുവിമാനങ്ങളടക്കം പറക്കാനുള്ള കേന്ദ്രമായതിനാല്‍ ഇവയ്‌ക്കെല്ലാം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പേര്‍ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടിയാണ് ഇവിടം. അതുകൊണ്ടുതന്നെ സഞ്ചാരികളെ നിയന്ത്രിച്ചിട്ടുണ്ടെന്നും മറ്റൊരു ലോക നേതാവ് തങ്ങളുടെ നാട്ടില്‍ എത്തുമ്പോള്‍ സ്വന്തം നേതാവിന് നല്‍കുന്ന സൗകര്യങ്ങള്‍ അദ്ദേഹത്തിനും നല്‍കേണ്ടതുണ്ടെന്നുമാണ് അലാക്‌സയിലെ പ്രാദേശിക ഭരണകൂടം പറയുന്നത്.
മീറ്റിംഗ് റൂമിന് പുറത്ത് ഇരു രാജ്യത്തിന്റെയും പത്ത് പേര്‍ അടങ്ങുന്ന അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള സുരക്ഷാ സൈനികര്‍ക്ക് മാത്രമെ അനുവാദമുള്ളു. എന്ത് സംഭവിച്ചാലും പകരത്തിന് പകരം എന്ന നിര്‍ദ്ദേശമാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും പേര് വെളിപ്പെടുത്താന്‍ സാധിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ ബ്ലുംബര്‍ഗിനോട് പറഞ്ഞു.
തങ്ങളുടെ പ്രസിഡന്റിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അതിഥിയുടെ സുരക്ഷ അടുത്ത ലക്ഷ്യമെന്നും സിഐഎ വ്ൃത്തങ്ങള്‍ പറഞ്ഞതായും വാര്‍ത്തകളുണ്ട്. ഇതോടെ ചര്‍ടച്ച സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ലോക രാഷ്ടങ്ങള്‍.
Read More:
യഥാര്‍ത്ഥത്തില്‍ ഈ കൂടിക്കാഴ്ച ഒരു സാധാരണ നയതന്ത്ര ചര്‍ച്ച മാത്രമല്ല, ഇത് ആഗോള ബന്ധങ്ങളില്‍ ഒരു സുപ്രധാന നാഴികക്കല്ല് അകാന്‍ സാധ്യതയുള്ള ഒന്നാണ്, എന്നാണ് റഷ്യ ഇന്‍ ഗ്ലോബല്‍ അഫയേഴ്‌സ് എഡിറ്റര്‍-ഇന്‍-ചീഫ് ഫ്യോഡോര്‍ ലുക്യാനോവ് ഒരു ലേഖനത്തില്‍ വ്യക്തമാക്കിയത്. ഏകദേശം 35 വര്‍ഷം മുന്‍പ് നടന്ന ജര്‍മ്മന്‍ ഏകീകരണ ചര്‍ച്ചകളുമായി ഇതിനെ താരതമ്യം ചെയ്യുന്നത്, അതിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
യുക്രെയ്‌നിലെ നിലവിലെ സംഘര്‍ഷം കേവലം ഒരു പ്രാദേശിക പ്രശ്‌നമല്ലെന്നും, ശീതയുദ്ധത്തിനു ശേഷം റഷ്യയും അമേരിക്കയും തമ്മിലുള്ള സുരക്ഷാ ക്രമീകരണങ്ങളില്‍ ഉണ്ടായ അസന്തുലിതാവസ്ഥയുടെ ഫലമാണെന്നും ലുക്യാനോവ് ചൂണ്ടിക്കാട്ടുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം നിലവില്‍ വന്ന ഏകധ്രുവലോകം സൃഷ്ടിച്ച സുരക്ഷാപരമായ ഭീഷണികളും, റഷ്യയുടെ താല്‍പ്പര്യങ്ങള്‍ അവഗണിക്കപ്പെട്ടതും ഈ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കി. അതിനാല്‍, അലാസ്‌കയിലെ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം യുക്രെയ്‌നിലെ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്നതിലുപരി, ''പൂര്‍ത്തിയാകാത്ത ശീതയുദ്ധം'' എന്ന പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം കാണുക എന്നത് കൂടിയാണ്.
ഈ കൂടിക്കാഴ്ച നടക്കുന്നത്, ലോകം പുതിയ ശക്തി കേന്ദ്രങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ്. പാശ്ചാത്യ രാജ്യങ്ങള്‍ ഒരു വശത്തും, അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത ബ്രിക്‌സ് രാജ്യങ്ങള്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) ഉള്‍പ്പെടുന്ന കൂടുതല്‍ ശക്തമായ ഒരു കൂട്ടായ്മ മറുവശത്തുമായി ലോകം വിഭജിക്കപ്പെടുന്നുണ്ട്. ഇത് ആഗോള ശക്തി സന്തുലനത്തില്‍ ഒരു വലിയ മാറ്റം ഉണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍, പുടിന്‍-ട്രംപ് കൂടിക്കാഴ്ച പഴയകാല വൈരാഗ്യങ്ങള്‍ അവസാനിപ്പിച്ച് സമാധാനപരമായ സഹവര്‍ത്തിത്വത്തിന് പുതിയ നിയമങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമായി കാണാം.
ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുക, റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, ആഗോളതലത്തില്‍ ഒരു പുതിയ ലോകക്രമം സ്ഥാപിക്കുക എന്നിവയാണ്. യുക്രെയ്‌നെ ഒഴിവാക്കിക്കൊണ്ട് സമാധാന ചര്‍ച്ചകള്‍ നടത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെയും ഈ കൂടിക്കാഴ്ചയെ കാണാം.
കൂടിക്കാഴ്ച അലാസ്‌കയിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്‌സണ്‍ എന്ന സൈനിക താവളത്തിലാണ് നടന്നത്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനെ നിരീക്ഷിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായിരുന്ന ഈ സ്ഥലം, റഷ്യന്‍ സാമ്രാജ്യം അമേരിക്കക്ക് വിട്ടുകൊടുത്ത ചരിത്രപരമായ സ്ഥലവുമാണ് അലാസ്‌ക. പുടിനും ട്രമ്പിനും ചര്‍ച്ച നടത്തുന്നതിനായി അലാസ്‌കയുടെ ഈ തിരഞ്ഞെടുപ്പ് ഇരു രാജ്യങ്ങള്‍ക്കും യൂറോപ്പില്‍ നിന്നും യുക്രെയ്‌നില്‍ നിന്നും അകന്ന് നിന്ന് ചര്‍ച്ച നടത്താനുള്ള അവസരമാണ് കൂടിയാണ് നല്‍കിയത്.
യുക്രെയ്ന്‍ യുദ്ധം കൂടാതെ, സാമ്പത്തിക സഹകരണം, സൈനിക സഹായം, കൂടാതെ ബ്രിക്‌സ് രാജ്യങ്ങളുടെ പ്രാധാന്യം എന്നിവയും ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനും അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിക്കാനും ഇരു രാജ്യങ്ങളുടെ ഭാഗത്തുനിന്നും ശ്രമങ്ങള്‍ നടന്നതായി വിശകലനങ്ങളില്‍ പറയുന്നു.
ഈ കൂടിക്കാഴ്ചയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കിക്ക് ട്രംപിന്റെ ക്ഷണം ലഭിച്ചില്ല. ''യുക്രെയ്‌നെക്കുറിച്ച് യുക്രെയ്‌നില്ലാതെ ഒന്നും ചെയ്യരുത്'' എന്ന പാശ്ചാത്യ നിലപാടിന് ഇത് വിരുദ്ധമായിരുന്നു. സെലെന്‍സ്‌കിയെ ഒഴിവാക്കിയത് റഷ്യയുടെ വിജയമായും, യൂറോപ്പിനും യുക്രെയ്‌നും ഒരു തിരിച്ചടിയായുമാണ് വിലയിരുത്തപ്പെട്ടത്. ട്രംപിന്റെ നയതന്ത്ര സമീപനത്തില്‍ യൂറോപ്പിനും യുക്രെയ്‌നും ആശങ്കകളുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ കൂടിക്കാഴ്ച, ലോകമെമ്പാടുമുള്ള പ്രധാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ഒരു പുതിയ പാത തുറക്കുമെന്നാണ് ലുക്യാനോവ് തന്റെ ലേഖനത്തില്‍ പറയുന്നത്. ഭിന്നതകള്‍ക്ക് അപ്പുറം, ഒരുമിച്ചുനിന്നു പ്രവര്‍ത്തിക്കുന്നതിലൂടെ മാത്രമേ ആഗോള സമാധാനം സാധ്യമാകൂ എന്ന സന്ദേശമാണ് ഈ കൂടിക്കാഴ്ച നല്‍കുന്നത് ലോകത്തിനു മുന്നില്‍ നല്‍കുന്ന സന്ദേശം.