ബലി പെരുന്നാള്‍: ഒമാനില്‍ ജൂണ്‍ 16 മുതല്‍ 9 ദിവസം അവധി ലഭിച്ചേക്കും

സൗദി അറേബ്യയില്‍ അറഫാദിനം ജൂണ്‍ 15നും ബലി പെരുന്നാള്‍ ജൂണ്‍ 16നും ആയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

author-image
Vishnupriya
New Update
per

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

മസ്‌കത്ത്: ഒമാനില്‍ ബലി പെരുന്നാള്‍ ജൂണ്‍ 16ന് എന്ന് പ്രവചിച്ച് ജ്യോതിശാസ്ത്ര വിദഗ്ധര്‍. സൗദി അറേബ്യയില്‍ അറഫാദിനം ജൂണ്‍ 15നും ബലി പെരുന്നാള്‍ ജൂണ്‍ 16നും ആയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപ്രകാരം ഒമാനില്‍ ബലി പെരുന്നാള്‍ പൊതു അവധി ദിനങ്ങള്‍ ജൂണ്‍ 16 ഞായറാഴ്ച മുതല്‍ 20 വ്യാഴാഴ്ചവരെയാകാനും സാധ്യതയുണ്ട്.

വാരാന്ത്യ അവധി കൂടി കഴിഞ്ഞ് ജൂണ്‍ 23ന് ആയിരിക്കും പ്രവൃത്തിദിനം പുനഃരാരംഭിക്കുക. പൊതു അവധിക്ക് മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെ ബലി പെരുന്നാള്‍ കാലത്ത് തുടര്‍ച്ചയായി ഒൻപത് ദിവസം ഒഴിവ് ലഭിക്കും.

oman eid al adha