/kalakaumudi/media/media_files/2025/08/10/su-2025-08-10-12-31-08.jpg)
മോസ്‌കോ: താരിഫ് യുദ്ധത്തില്‍ അമേരിക്കന്‍ ഭീഷണി ചെവിക്കൊള്ളില്ല എന്ന ശക്തമായ നിലപാടിന് പിന്നാലെ, അമേരിക്കയെ വീണ്ടും പ്രതിരോധത്തിലാക്കിക്കൊണ്ട് മറ്റൊരു തീരുമാനം കൂടി എടുത്തിരിക്കുകയാണ് ഇന്ത്യ.
F-35 എന്ന ആധുനിക യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് വില്‍ക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം തള്ളിയ ഇന്ത്യ, റഷ്യന്‍ ആധുനിക പോര്‍വിമാനമായ Su-57 വാങ്ങാനുള്ള നീക്കമാണിപ്പോള്‍ നടത്തുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇതു സംബന്ധമായി ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇതോടെ, മിസൈല്‍ പ്രതിരോധ സംവിധാനമായ S-400 ന് ശേഷം റഷ്യയുമായി നടക്കുന്ന ഏറ്റവും വലിയ സൈനിക ഇടപാടായി ഇതുമാറും.
Also Read:
യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതില്‍ അമേരിക്ക വേണോ റഷ്യ വേണോ എന്ന രണ്ട് മനസില്‍ നിന്നിരുന്ന ഇന്ത്യയ്ക്ക്, തുടക്കം മുതല്‍ പ്രിയവും റഷ്യന്‍ യുദ്ധവിമാനത്തോടായിരുന്നു. എല്ലാകാലത്തും, ഏത് പ്രതിസന്ധിയിലും കൂടെ നിന്ന റഷ്യ തന്നെ മതി ഇനി അങ്ങോട്ടും ഇന്ത്യക്ക് എന്തിനും പോന്ന പങ്കാളിയായി എന്ന സന്ദേശമാണ്, പുതിയ നീക്കത്തിലൂടെ ഇന്ത്യ ലോകത്തിന് മുന്നില്‍ നല്‍കാന്‍ ശ്രമിക്കുന്നത്.
ളുണ്ട്. യുദ്ധവിമാനങ്ങളുടെ വാങ്ങല്‍ വില മാത്രമല്ല, അവയുടെ പരിപാലനവും ഒരു രാജ്യത്തിന്റെ പ്രതിരോധ ബജറ്റിനെ കാര്യമായി ബാധിക്കും. F-35 നെ അപേക്ഷിച്ച് Su-57 ന് വിലയും കുറവാണ്. കൂടാതെ, റഷ്യന്‍ സാങ്കേതികവിദ്യ താരതമ്യേന ലളിതമായതിനാല്‍, അറ്റകൂറ്റപ്പണികള്‍ക്ക് ചിലവും കുറവാണ്. സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യകള്‍ കാരണം F-35 ന്റെ പരിപാലനം വളരെ ചിലവേറിയതാണ്.
ഒരു റഡാറിനും കണ്ടെത്താന്‍ കഴിയില്ലന്ന് അഹങ്കരിച്ച F-35 ന്റെ നിര്‍മ്മാതാക്കളെ ഞെട്ടിച്ചാണ്, ഇന്ത്യന്‍ റഡാറുകള്‍, ബ്രിട്ടന് അമേരിക്ക നല്‍കിയിരുന്ന F-35 നെ കണ്ടെത്തി ലോക്ക് ചെയ്ത്, സാങ്കേതിക തകരാര്‍ ഉണ്ടാക്കിയിരുന്നത്. ഇത് മൂലം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട ഈ വിമാനത്തിന് പിന്നീട് എത്രനാള്‍ മഴകൊണ്ട് കേരളത്തില്‍ കിടക്കേണ്ടി വന്നു എന്നത്, ലോകം കണ്ട വേറിട്ട കാഴ്ചയാണ്. ഇത് അമേരിക്കക്ക് വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവമാണ്. മാത്രമല്ല, റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷത്തിനിടയിലും, ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തിലും നിരവധി F-35 വിമാനങ്ങള്‍ വെടിവെച്ച് വീഴ്ത്തപ്പെട്ടിട്ടുണ്ട്. എന്തിനേറെ, ഹുതികള്‍ക്ക് പോലും, അമേരിക്കന്‍ വിമാന വാഹിനി കപ്പലില്‍ നിന്നും പറന്നുയര്‍ന്ന F-35 നെ ആക്രമിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങളും F-35 ന്റെ വിപണി മൂല്യത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. റഷ്യയുടെ Su - 57 മായി മുട്ടി നില്‍ക്കാനുള്ള ശേഷി F-35 ന് ഇല്ല എന്നാണ് റഷ്യന്‍ ആയുധ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.