മുന്‍ പലസ്തീന്‍ ബാസ്‌ക്കറ്റ്ബോള്‍ താരം മുഹമ്മദ് ഷാലാന്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഖാന്‍ യൂനിസില്‍ തന്റെ കുടുംബത്തിനായി ഭക്ഷണം വാങ്ങാന്‍ സഹായവിതരണ കേന്ദ്രത്തില്‍ കാത്തിരിക്കുമ്പോഴാണ് ഇസ്രായേല്‍ സൈന്യം ഷാലാനെ വെടിവച്ചു കൊലപ്പെടുത്തിയത്.

author-image
Biju
New Update
shalan

ഗാസ: പലസ്തീന്റെ മുന്‍ ദേശീയ ബാസ്‌ക്കറ്റ്ബോള്‍ താരം മുഹമ്മദ് ഷാലാന്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസില്‍ തന്റെ കുടുംബത്തിനായി ഭക്ഷണം വാങ്ങാന്‍ സഹായവിതരണ കേന്ദ്രത്തില്‍ കാത്തിരിക്കുമ്പോഴാണ് ഇസ്രായേല്‍ സൈന്യം ഷാലാനെ വെടിവച്ചു കൊലപ്പെടുത്തിയത്. വൃക്ക രോഗവും രക്തത്തിലെ അണുബാധയും മൂലം ചികിത്സയില്‍ കഴിയുന്ന മകള്‍ക്ക് മരുന്നും ഭക്ഷണവും തേടിയാണ് ഷാലാന്‍ സഹായവിതരണ കേന്ദ്രത്തില്‍ എത്തിയത്.

''പലസ്തീന്‍ ബാസ്‌കറ്റ്ബോള്‍ താരം മുഹമ്മദ് ഷാലാന്‍ തന്റെ കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഖാന്‍ യൂനിസിലെ ഇസ്രായേല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടുവെന്ന് ഞങ്ങള്‍ അഗാധമായ ദുഃഖത്തോടെ സ്ഥിരീകരിക്കുന്നു. വൃക്ക രോഗവും അണുബാധയും മൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആറുവയസുകാരി മറിയം അടക്കം ആറ് മക്കളെ വിട്ടാണ് അദ്ദേഹം പോയത്''- പലസ്തീനിയന്‍ ബാസ്‌ക്കറ്റ്ബോള്‍ ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അല്‍ ബുറൈജ് സര്‍വീസസ് ബാസ്‌ക്കറ്റ്ബോള്‍ ക്ലബ്ബിന്റെ താരമായിരുന്നു ഷാലാന്‍. ഗാസ മുനമ്പിലെ ചാമ്പ്യന്‍ഷിപ്പായ ബാസ്‌ക്കറ്റ്ബോള്‍ പ്രീമിയര്‍ ലീഗില്‍ ഷാലാന്റെ നേതൃത്വത്തില്‍ ബുറൈജ് ക്ലബ് രണ്ടുതവണ ചാമ്പ്യന്‍മാരായിട്ടുണ്ട്.

അല്‍ മഗാസി സര്‍വീസസ്, ഖാന്‍ യൂനിസ് സര്‍വീസസ്, അല്‍ ഷാതി സര്‍വീസസ്, ഗസ്സ സ്പോര്‍ട്സ്, വൈഎംസിഎ സര്‍വീസസ്, ജബാലിയ സര്‍വീസസ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഷാലാന്‍ കളിച്ചിട്ടുണ്ട്.

gaza