Gaza paramedics killed in Israeli attack on Red Crescent ambulance
ഗസ്സ ബോംബാക്രമണത്തില്‍ ഗുരുതര പരുക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഇസ്രയേല്‍ സൈനികര്‍ ആംബുലന്‍സുകള്‍ക്ക് ബോംബിട്ടതിനെ തുടര്‍ന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി (പി ആര്‍ സി എസ്). ഇതോടെ ഒക്ടോബര്‍ ഏഴ് മുതല്‍ തുടരുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പി ആര്‍ സി എസ് അംഗങ്ങളുടെ എണ്ണം 19 ആയി. റഫയുടെ പടിഞ്ഞാറുള്ള താല്‍ അസ്സുല്‍ത്താന്‍ പ്രദേശത്ത് നിന്നാണ് സഹപ്രവര്‍ത്തകരായ ഹൈതം തുബാസി, സുഹൈല്‍ ഹസൗന എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് സൊസൈറ്റി അറിയിച്ചു.