/kalakaumudi/media/media_files/2025/03/26/pAhXbaiNVWk4vTN6pg2q.jpg)
ഗാസ: ഇസ്രായേല്‍ ഗാസ യുദ്ധം കനക്കുന്നതിനിടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീനികള്‍. വടക്കന്‍ ഗാസയുടെ ബെയ്ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിനു പലസ്തീനികള്‍ പ്രതിഷേധവുമായെത്തിയത്. ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിന്‍വാങ്ങണമെന്നുമാണ് ആവശ്യം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിനെതിരായ പലസ്തീനികളുടെ പ്രതിഷേധം.
'ഹമാസ് ഔട്ട്' മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഹമാസ് അനുകൂലികള്‍ ഭീകരരാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യവും പലസ്തീനികള്‍ ഉയര്‍ത്തി. അതിനിടെ മുഖംമൂടി ധരിച്ച ആയുധധാരികളായ ആളുകള്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് എത്തുകയും ഭീഷണിപ്പെടുത്തി പിന്‍വാങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഗാസയുടെ കൂടുതല്‍ ഭാഗങ്ങളില്‍നിന്ന് ഒഴിയാന്‍ പലസ്തീനികളോട് ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. 20ല്‍ അധികം പലസ്തീനികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
