/kalakaumudi/media/media_files/IVmu9BTuRVk7yP431QwM.jpg)
Gaza war updates
ഗസ്സ മുനമ്പില്‍ ഇസ്രയേല്‍ സൈനികന്‍ ഖുര്‍ആനിലെ പേജുകള്‍ വലിച്ചു കീറി കത്തിക്കുന്ന വീഡിയോ പുറത്ത്.വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു.ഇസ്രായേല്‍ സൈനികന്‍ തന്നെയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇയാള്‍ ഖുര്‍ആന്റെ പേജുകള്‍ കീറി തീയിലിടുന്നത് കാണാം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഇതുപോലുള്ള പ്രവൃത്തികള്‍ അപലപനീയമാണെന്നും സൈന്യം വ്യക്തമാക്കി.മറ്റൊരു ഇസ്രായേല്‍ സൈനികന്‍ ഗസ്സയിലെ അഖ്സ യൂനിവേഴ്സിറ്റിയിലെ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ കത്തിക്കുന്നതിന്റെയും വിഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.