ഇസ്രയേല്‍ സൈനികരെ പിടികൂടിയതായി ഹമാസ്

സൈനികരെ തുരങ്കത്തിന് ഉള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നതും ഒരു സൈനികര്‍ പരുക്കേറ്റ് കിടക്കുന്നതുല്‍ ദൃശ്യങ്ങളിലുണ്ട്. സൈനികര്‍ക്ക് സാരമായ പരുക്കുകള്‍ സംഭവിച്ചതായും ഇതില്‍ നിന്ന് വ്യക്തമാണ്. അതേസമയം, ദൃശ്യങ്ങളടക്കം ഉണ്ടായിട്ടും സംഭവം സമ്മതിക്കാന്‍ ഇസ്രയേല്‍ സൈന്യം തയ്യാറായിട്ടില്ല.

author-image
Rajesh T L
New Update
israel attack

Hamas armed wing says fighters captured Israeli soldiers in Gaza

Listen to this article
0.75x1x1.5x
00:00/ 00:00

വടക്കന്‍ ഗസയിലെ ജബലിയയില്‍ നടന്ന ആക്രമണത്തിനിടെ ഇസ്രയേല്‍ സൈനികരെ പിടികൂടിയതായി ഹമാസ്. ഹമാസ് വക്താവ് അബൂ ഉബൈദയാണ് ഇക്കാര്യം അറിയിച്ചത്. ജബലിയയിലെ തുരങ്കത്തില്‍ നിന്ന് സൈനികരെ പിടികൂടുന്ന ദൃശ്യങ്ങളും ഹമാസ് പുറത്തുവിട്ടു. എന്നാല്‍ വാര്‍ത്ത ഇസ്രയേല്‍ നിഷേധിച്ചു.
സൈനികരെ തുരങ്കത്തിന് ഉള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നതും ഒരു സൈനികര്‍ പരുക്കേറ്റ് കിടക്കുന്നതുല്‍ ദൃശ്യങ്ങളിലുണ്ട്. സൈനികര്‍ക്ക് സാരമായ പരുക്കുകള്‍ സംഭവിച്ചതായും ഇതില്‍ നിന്ന് വ്യക്തമാണ്. അതേസമയം, ദൃശ്യങ്ങളടക്കം ഉണ്ടായിട്ടും സംഭവം സമ്മതിക്കാന്‍ ഇസ്രയേല്‍ സൈന്യം തയ്യാറായിട്ടില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലന്നും വീഡിയോയുടെ ആധികാരികത പരിശോധിക്കുമെന്നും ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.

gaza