താല്‍ക്കാലിക വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഹമാസ്

സ്ഥിരം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഗസ്സ മുനമ്പില്‍നിന്ന് ഇസ്രായേല്‍ പൂര്‍ണമായി പിന്‍മാറണമെന്നും മുതിര്‍ന്ന ഹമാസ് നേതാവിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

author-image
Prana
New Update
ss

താല്‍ക്കാലിക വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഹമാസ്. സ്ഥിരം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഗസ്സ മുനമ്പില്‍നിന്ന് ഇസ്രായേല്‍ പൂര്‍ണമായി പിന്‍മാറണമെന്നും മുതിര്‍ന്ന ഹമാസ് നേതാവിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഗസ്സയില്‍ ഒരു മാസത്തോളം നീളുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ മധ്യസ്ഥന്‍മാര്‍ നിര്‍ദേശിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹമാസ് നേതൃത്വത്തിന്റെ പ്രതികരണം.
അതിനിടെ സിറിയയിലും ഇസ്രായേല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വടക്കന്‍ ഇസ്രായേലില്‍ ലബനാനില്‍നിന്നുള്ള റോക്കറ്റ് ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണെന്ന് ഇസ്രായേല്‍ മാധ്യമമായ ഹാരറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുല്ലയുടെ തുടര്‍ച്ചയായ റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ഇസ്രായേലില്‍ അപായസൈറണുകള്‍ നിലക്കാതെ മുഴങ്ങുകയാണെന്നും ഹാരറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു.

hamas ceasefire in gaza gaza israel