ഒമാനിൽ തിങ്കളാഴ്ച മുതല്‍ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യത; ജാഗ്രതാ നിർദേശം

ബുധനാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴ തുടരും. മിക്ക വടക്കന്‍ ഗവര്‍ണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

author-image
Vishnupriya
New Update
oman
Listen to this article
0.75x 1x 1.5x
00:00 / 00:00

മസ്‌കത്ത്: തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഒമാനില്‍ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ബുധനാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴ തുടരും. മിക്ക വടക്കന്‍ ഗവര്‍ണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റില്‍ മഴ ലഭിക്കും. ശക്തമായ കാറ്റും വീശും. തീരദേശങ്ങളില്‍ തിരമാല ഉയരും. മഴ ശക്തമായാല്‍ വാദികള്‍ നിറഞ്ഞൊഴുകുകയും വെള്ളക്കെട്ടുണ്ടാവുകയും ചെയ്യും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ഒമാന്‍ കടലിന്റെ തീരങ്ങളില്‍ തിരമാലകള്‍ ഉയര്‍ന്നേക്കും. എല്ലാവരും ജാഗ്രത പാലിക്കണമെന്നും വാദികള്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കരുതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു .

oman heavy rain