ഒമാനില്‍ 577 തടവുകാര്‍ക്ക് മോചനം നല്‍കി ഭരണാധികാരി

കഴിഞ്ഞ മാസം റമദാനോട് അനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 1,518 തടവുകാര്‍ക്ക് ജയില്‍ മോചനം പ്രഖ്യാപിച്ചിരുന്നു.

author-image
Biju
New Update
df

മസ്‌കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച്  577 തടവുകാര്‍ക്ക് മോചനം നല്‍കി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാരാണ് മോചിപ്പിക്കപ്പെടുന്നത്.

മോചിതരാകുന്ന സ്വദേശികളുടെയും വിദേശികളുടെയും പേരു വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 

അതേസമയം ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ദുബൈയില്‍  86 തടവുകാരെ മോചിപ്പിച്ചു. വാടകയുമായി ബന്ധപ്പെട്ട കേസുകളില്‍ തടവില്‍ കഴിയുന്നവരെയാണ് മോചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 68 ലക്ഷം ദിര്‍ഹത്തിന്റെ സാമ്പത്തിക കേസുകള്‍ തീര്‍പ്പാക്കിയ ശേഷമാണ് ഇവരെ മോചിപ്പിച്ചത്. 

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റെ പിന്തുണയോടെ ദുബൈ റെന്റല്‍ ഡിസ്പ്യൂട്ട്‌സ് സെന്ററാണ് സാമ്പത്തിക കേസുകള്‍ തീര്‍പ്പാക്കിയത്. വാടക തര്‍ക്കങ്ങളെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ കുടുംബങ്ങളെ സഹായിക്കാനും അവരുടെ ബാധ്യതകള്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. 

കഴിഞ്ഞ മാസം റമദാനോട് അനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 1,518 തടവുകാര്‍ക്ക് ജയില്‍ മോചനം പ്രഖ്യാപിച്ചിരുന്നു. 

 

oman