വെടിനിര്‍ത്തലിന് ഇസ്രയേല്‍

വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബര്‍ണിയ ഖത്തര്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.വെള്ളിയാഴ്ച നടത്തുന്ന സന്ദര്‍ശനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

author-image
Prana
New Update
israel attack
Listen to this article
0.75x1x1.5x
00:00/ 00:00

ഗസയിലെ വെടിനിര്‍ത്തലും ബന്ദി കൈമാറ്റവും ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ തയാറാകുന്നതായി മാധ്യമങ്ങള്‍. ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് ഇസ്രായേല്‍ പ്രതിനിധി സംഘത്തെ അയക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സമ്മതിച്ചായാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബര്‍ണിയ ഖത്തര്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.വെള്ളിയാഴ്ച നടത്തുന്ന സന്ദര്‍ശനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയുമായി ബര്‍ണിയ കൂടിക്കാഴ്ച നടത്തും. ബന്ദി കൈമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച ചെയ്യാനായി ബുധനാഴ്ച ഹമാസില്‍നിന്ന് നിര്‍ദേശങ്ങള്‍ ലഭിച്ചതായി കഴിഞ്ഞദിവസം ഇസ്രായേല്‍ അറിയിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ ഇസ്രായേല്‍ അവലോകനം ചെയ്യുന്നുണ്ട്.

gaza