/kalakaumudi/media/media_files/2025/01/19/7M6mRGO5C7ZAOfWjsys2.jpg)
netanyahu
ടെല്‍ അവീവ്: ഏറെ നാളത്തെ ദുരിതങ്ങള്‍ക്കും ഇന്നലെ രാത്രി ഉണ്ടായ അപ്രതീക്ഷിത ട്വിസ്റ്റിനുമൊടുവില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ന് ഉച്ചയോടെ വന്‍ വ്യോമാക്രമണം നടത്തി 7 പേരെ കൊലപ്പെടുത്തിയായിരുന്നു ഉച്ചയ്ക്ക് മൂന്നോടെ നെതന്യാഹു വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്നത്തെ ആക്രമണത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വ്യോമാക്രമണത്തിന് പിന്നാലെ ഹമാസ് കൈമാറുന്ന 3 ബന്ദികളുടെ ലിസ്റ്റ് ഖത്തര്‍ മുഖേന അറിയിച്ച ശേഷമായിരുന്നു നെതന്യാഹുവിന്റെ ഭാഗത്ത് നിന്നും പ്രഖ്യാപനം വന്നത്. ബന്ദികളെ നാളെത്തന്നെ കൈമാറുമെന്ന ഉറപ്പ് ലഭിച്ച ശേഷമായിരുന്നു നടപടി.
കരാറിന്റെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് തയാറാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച 6 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇസ്രയേലിന്റെ പൂര്‍ണ മന്ത്രിസഭ ഹമാസുമായുള്ള കരാറിന് അന്തിമ അംഗീകാരം നല്‍കിയത്.
നേരത്തേ സുരക്ഷാ കാബിനറ്റും അനുമതി നല്‍കിയിരുന്നു. 3 ഘട്ടമായി വിഭാവനം ചെയ്യുന്ന കരാറിന്റെ ആദ്യഘട്ടം 42 ദിവസമാണ്. ഈ കാലയളവില്‍ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. പകരം 1900 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. ഇസ്രയേലിന്റെ തടവിലുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തില്‍ വിട്ടയയ്ക്കും. ആദ്യ ദിവസം 3 സ്ത്രീ ബന്ദികളെയാകും ഹമാസ് മോചിപ്പിക്കുക; ഏഴാം ദിവസം 4 പേരെയും. തുടര്‍ന്നുള്ള 5 ആഴ്ചകളിലായി 26 പേരെക്കൂടി വിട്ടയയ്ക്കും.
ഗാസയിലുള്ള ഇസ്രയേല്‍ സൈനികര്‍ അതിര്‍ത്തിയോടു ചേര്‍ന്ന ബഫര്‍ സോണിലേക്കു പിന്‍വാങ്ങുന്നതോടെ, നേരത്തേ പലായനം ചെയ്ത പലസ്തീന്‍കാര്‍ക്കു മടങ്ങിപ്പോകാനാകും. ഒന്നാംഘട്ടം 16 ദിവസം പിന്നിട്ടുകഴിഞ്ഞ് വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടം ചര്‍ച്ച ചെയ്തു തീരുമാനിക്കും.
ഈ 16 ദിവസം നടപടികള്‍ സുഗമമല്ലെങ്കില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ ഭീഷണി മുഴക്കിയിരുന്നു. ഗാസയില്‍ പ്രവേശിക്കാനായി സഹായവിതരണത്തിനുള്ള നൂറുകണക്കിനു ട്രക്കുകള്‍ ഈജിപ്ത് അതിര്‍ത്തിയിലെ റഫാ ഇടനാഴിയില്‍ എത്തിയിട്ടുണ്ട്.
ജനവാസമേഖലകളില്‍നിന്നുള്ള സൈന്യത്തിന്റെ പിന്മാറ്റവും ആദ്യഘട്ടത്തിലുണ്ടാകും. ആദ്യഘട്ടവെടിനിര്‍ത്തലിന്റെ 16-ാം ദിനം രണ്ടും മൂന്നും ഘട്ടങ്ങള്‍ എങ്ങനെയാകണമെന്നതി നെക്കുറിച്ച് ചര്‍ച്ചതുടങ്ങും.
ബന്ദികളുടെ മോചനം വ്യവസ്ഥ പ്രകാരം നടക്കണമെന്നും അതില്‍ വീഴ്ച വന്നാല്‍ സ്ഥിതി രൂക്ഷമാകുമെന്നും നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഇസ്രായേലിനുള്ളിലെ ഭിന്നതയും കൂടുതല്‍ ശക്തമായി. ഹമാസിന് ഗുണം ചെയ്യുന്നതാണ് കരാറെന്ന് കുറ്റപ്പെടുത്തി മന്ത്രി ബെന്‍ഗ്വിറിന്റെ ജൂത പവര്‍ പാര്‍ട്ടി സര്‍ക്കാറില്‍ നിന്ന് രാജി വെക്കും.
ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 737 പലസ്തീന്‍ തടവുകാരുടെ വിശദാംശങ്ങള്‍ ഇസ്രയേല്‍ നേരത്തെ പുറത്തുവിട്ടിരുന്നു. തടവുകാരുടെ ആദ്യസംഘത്തില്‍ 95 പേരുണ്ടാകും. ഇവരെ ഞായറാഴ്ച വൈകിട്ട് നാലിനുശേഷമേ കൈമാറൂവെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു.
ഇന്നലെ ഇസ്രയേല്‍ സമ്പൂര്‍ണ കാബിനറ്റും വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കിയിരുന്നു. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്നായിരുന്നു ധാരണ. ഗാസയിലുള്ള ഇസ്രയേല്‍ സൈനികര്‍ അതിര്‍ത്തിയോടു ചേര്‍ന്ന ബഫര്‍ സോണിലേക്കു പിന്‍വാങ്ങുന്നതോടെ, നേരത്തേ പലായനം ചെയ്ത പലസ്തീന്‍കാര്‍ക്കു മടങ്ങിപ്പോകാനാകും.
ജനവാസമേഖലകളില്‍നിന്നുള്ള സൈന്യത്തിന്റെ പിന്മാറ്റവും ആദ്യഘട്ടത്തിലുണ്ടാകും. ആദ്യഘട്ടവെടിനിര്‍ത്തലിന്റെ 16-ാം ദിനം രണ്ടും മൂന്നും ഘട്ടങ്ങള്‍ എങ്ങനെയാകണമെന്നതി നെക്കുറിച്ച് ചര്‍ച്ചതുടങ്ങും. ഖത്തര്‍, യു.എസ്., ഈജിപ്ത് എന്നീ മധ്യസ്ഥരാജ്യങ്ങളുടെ എട്ടുമാസത്തെ ശ്രമഫലമായുണ്ടായ വെടിനിര്‍ത്തല്‍ക്കരാറിന് വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.
ബന്ദികളുടെ മോചനം വ്യവസ്ഥ പ്രകാരം നടക്കണമെന്നും അതില്‍ വീഴ്ച വന്നാല്‍ സ്ഥിതി രൂക്ഷമാകുമെന്നും നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഇസ്രായേലിനുള്ളിലെ ഭിന്നതയും കൂടുതല്‍ ശക്തമായി. ഹമാസിന് ഗുണം ചെയ്യുന്നതാണ് കരാറെന്ന് കുറ്റപ്പെടുത്തി മന്ത്രി ബെന്‍ഗ്വിറിന്റെ ജൂത പവര്‍ പാര്‍ട്ടി സര്‍ക്കാറില്‍ നിന്ന് രാജി വെക്കും.