ഗസ ഏറ്റെടുക്കുമെന്ന് അമേരിക്കയുടെ പ്രഖ്യാപനത്തോടെ പലസ്തീനികളെ ഒഴിപ്പിക്കാൻ ഇസ്രേയൽ തന്ത്രം മെനയുകയാണ്. ഇതിന്റെ ഭാഗമായി സ്വമേധയാ ഗസ വിടുന്നവർക്ക് പുതിയ പദ്ധതി ഒരുക്കുകയാണ് ഇസ്രേയൽ ഭരണകൂടം. ഇതിനായി ഇസ്രേയലി സേനയ്ക്ക് പ്രതിരോധ മന്ത്രി ഇസ്രേയൽ ക്യാറ്റ്‌സ് നിർദേശം നൽകി.
പലസ്‌തീനികളെ ഗസയിൽ നിന്നു ഒഴിപ്പിച്ചു ടൂറിസ്റ്റ് കേന്ദ്രം ആരംഭിക്കണമെന്ന് യുഎസ് പ്രസിഡണ്ട് ട്രപ് പറഞ്ഞതിന് പിന്നാലെയാണ് ഇസ്രേയൽ ഈ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. കര കടൽ വായു എന്നീ മാർഗങ്ങളിലൂടെ ഗസ വിടാൻ തീരുമാനിക്കുന്നവർക്ക് അവസരം ഒരുക്കുന്ന പദ്ധതിയാണ് താൻ രൂപീകരിക്കുന്നതെന്നും ഗസ വിടാനുള്ള അവകാശം പലസ്തിനികൾക്കു നൽകണമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.
അവർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറട്ടെയെന്ന് ഇസ്രേയൽ പറഞ്ഞു. ഹമാസ് പട്ടാളം പലസ്‌തീൻ ജനതയെ തടവിൽ ഇട്ടിരിക്കുകയാണ്,ഗാസയ്ക്കുള്ള ധന സഹായം ഹമാസ് കൊള്ളയടിക്കുകയാണ്.ഗസയിലെ ഇസ്രേയലി സൈനിക നടപടികളെ എതിർക്കുന്ന സ്പെയിൻ, അയർലൻഡ്, നോർവേ പോലുള്ള രാജ്യങ്ങൾ പലസ്തിനികളെ സ്വാഗതം ചെയ്യണമെന്നും ഇസ്രേയലിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാതെ ഈ രാജ്യങ്ങൾക്കു ഗസ നിവാസികളെ സ്വികരിക്കാനുള്ള ബാധ്യതയുണ്ടെന്നും ഇസ്രേയൽ ക്യാറ്റ്സ് കൂട്ടി ചേർത്തു.
ഇസ്രേയലി പ്രതിരോധ മന്ത്രിയോട് രൂക്ഷ വിമർശനമാണ് സ്പെയിൻ നടത്തിയത്.ഗസ നിവാസികളുടെ ഭൂമിയാണ് ഗസയെന്നും അത് ഭാവി പലസ്‌തീൻ രാഷ്ട്രത്തിന്റെ ഭാഗമാണെന്നും സ്പാനിഷ് വിദേശകാര്യ മന്ത്രി ഹുസൈ മാനുവൽ അൽബാരസ് പറഞ്ഞു ചൊവ്വാഴ്ച്ച ഇസ്രെയേലി പ്രധാന മന്ത്രി നേതന്യാഹുവിനോപ്പം യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രപ് നടത്തിയ പത്ര സമ്മേളനത്തിലാണ് വിവാദ നിർദേശം മുന്നോട്ടു വച്ചത്.
ലോക ശക്തികളായ റഷ്യ, ചൈന മുതലായവരും അമേരിക്കൻ സഖ്യ കക്ഷികളായ ഫ്രാൻസ്, ബ്രിട്ടൺ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയുടെ നിർദേശം പിൻതാങ്ങാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അറബ് രാജ്യങ്ങളും ഇതിനെ ശക്തമായി എതിർത്തിട്ടുണ്ട്. സൈനിക അധിനിവേശം നടക്കുന്ന രാജ്യത്തു നിന്ന് ജനങ്ങളെ പുറത്താക്കുന്നത് ജനിവ കൺവെഷൻ പ്രകാരം യുദ്ധ കുറ്റമാണെന്നും നിയമ വിദഗ്‌ധർ പറഞ്ഞു.
പലസ്തിനികൾക്കു രാജ്യം വിടാൻ താൽപര്യല്ലെന്നാണ് അന്താരഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്രേയൽ രൂപീകരിക്കപ്പെട്ട 1948ലെ അവസ്ഥ തങ്ങൾക്കുണ്ടാവുമെന്ന് ഗസ നിവാസികൾ ഭയക്കുന്നു. അന്ന് ഇസ്രയേലി സേന പുറത്താക്കിയ 7ലക്ഷം പലസ്തിനികളിൽ വളരെ കുറച്ചു ആളുകൾക്ക് മാത്രമേ സ്വന്തം രാജ്യത്തു തിരിച്ചെത്താൻ കഴിഞ്ഞിട്ടുള്ളൂ.
അതേ സമയം ഗസ ഏറ്റെടുക്കുമെന്ന് ആവർത്തിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രപ് രംഗത്തുണ്ട്.പോരാട്ടത്തിനൊടുവിൽ ഗസ അമേരിക്കയ്ക്ക് കൈമാറുമെന്ന് തന്റെ സമൂഹ മാധ്യമമായാ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഗസയുടെ പുനർനിർമാണത്തിനായി അമേരിക്കൻ സൈന്യത്തെ അയയ്‌ക്കേണ്ടി വരില്ലെന്നും ട്രപ് അറിയിച്ചു. പലസ്തിനികളെ കുടുതൽ സുരക്ഷിതവും സുന്ദരവുമായ ആധുനിക സൗകര്യങ്ങളുള്ള ഭവനങ്ങളിൽ പുനരധിവസിപ്പിക്കണം. അവർ സ്വതന്ത്രവും സുരക്ഷിതവുമായ ജീവിതമാണ് ആഗ്രഹിക്കുന്നുതെന്നും ട്രംപ് കൂട്ടിചേർത്തു. ലോക ശക്തികളുമായി ചേർന്ന് ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു സ്ഥലമായി ഗസയെ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.
ഇസ്രേയൽ പ്രസിഡണ്ട് ബെഞ്ചമിൻ നേതന്യാഹുവുമായി യുഎസ് പ്രസിഡണ്ട് വൈറ്റ് ഹൗസിൽ വച്ച് നടത്തിയ പത്ര സമ്മേളനത്തിലാണ് ആദ്യമായി ഗസ ഏറ്റെടുക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചത്. ഗസയിൽ നിലവിലുള്ള പലസ്തിനികൾ ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറി ഗസയെ സമ്പുർണമായി പുനർനിർമിക്കാനാണു ട്രംപിന്റെ അഭിപ്രായം. ഗസയ്ക്കു കുറേ കാലത്തേക്കുള്ള ഉടമസ്ഥാവകശമാണ് യുഎസ് ലക്ഷ്യമിടുന്നതെന്നായിരുന്നു ട്രപിൻറെ വാക്കുകൾ. എന്നാൽ ട്രപിൻറെ പ്രഖ്യാപനങ്ങളെ പൂർണമായി തള്ളി ഗസ ജനങ്ങൾ രംഗത്തെത്തിയിരുന്നു. തങ്ങളുടെ ജനങ്ങളുടെ മേലുളള കടന്നുകയറ്റത്തെ അനുവദിക്കാനാവില്ലെന്നും പലസ്‌തീൻ മമൂദ് അബ്ബാസും വ്യക്തമാക്കി.