/kalakaumudi/media/media_files/4Ic4msejE2q20c12hYDq.jpg)
മധ്യ, തെക്കന്‍ ഗസ്സയില്‍നിന്ന് ഫലസ്തീനികളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ഉത്തരവിറക്കി. ഉത്തരവ് പ്രകാരം നേരത്തെ സുരക്ഷിത സ്ഥലങ്ങളെന്ന് ഇസ്രയേല്‍
സൈന്യം അറിയിച്ച പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാനാണ് നിര്‍ദ്ദേശം. രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്നും പാലായനം ചെയ്ത് അഭയാര്‍ഥികളായെത്തിയ ജനങ്ങളാണ് ഇവിടങ്ങളില്‍ കഴിയുന്നത്. ഖാന്‍ യൂനിസ് നഗരത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും ദേര്‍ അല്‍ബലഹിന്റെ കിഴക്കന്‍ ഭാഗങ്ങളിലും ഷെല്‍ട്ടറുകളില്‍ അഭയാര്‍ഥികളായി കഴിയുന്ന ആയിരങ്ങളോടാണ് ഒഴിഞ്ഞുപോകാനറിയിച്ചിരിക്കുന്നത്. സൈന്യം ആരോപിക്കുന്നത് ഹമാസ് ബേസുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളാണിതെന്നും ഇവിടെ നിന്നാണ് തങ്ങള്‍ക്കെതിരെ റോക്കറ്റുകളും ഷെല്ലുകളും വര്‍ഷിക്കുന്നതെന്നുമാണ്.