തെക്കന്‍ ഗസയില്‍ ഇസ്രായേല്‍ ആക്രമണം; 51 പേര്‍ കൊല്ലപ്പെട്ടു

തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് പ്രദേശം ലക്ഷ്യമാക്കി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലും ഗ്രൗണ്ട് ഓപ്പറേഷനിലും കുറഞ്ഞത് 51 പേര്‍ കൊല്ലപ്പെട്ടതായി ഗസയിലെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം.

author-image
Rajesh T L
New Update
israel

തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് പ്രദേശം ലക്ഷ്യമാക്കി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലും ഗ്രൗണ്ട് ഓപ്പറേഷനിലും കുറഞ്ഞത് 51 പേര്‍ കൊല്ലപ്പെട്ടതായി ഗസയിലെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ച രാത്രി നഗരത്തിന്റെ ചില മേഖലകളിലും പരിസര പ്രദേശങ്ങളിലും ടാങ്കുകള്‍ വന്നതായും വെടിവയ്പ്പും കനത്ത ഷെല്ലാക്രമണവും നടന്നതായി പ്രദേശവാസികള്‍ അറിയിച്ചു.  

പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഒരാള്‍ ബിബിസിയോട് പറഞ്ഞത്, ഒരു  മുന്നറിയിപ്പും നല്‍കാതെ ഗ്രാമത്തിലേക്ക് ടാങ്കുകള്‍ ഇരച്ചുകയറിയെന്നാണ്. മധ്യ, വടക്കന്‍ ഗസയിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അഭയം നല്‍കുന്ന നാല് സ്‌കൂളുകളില്‍ സ്ഥിതി ചെയ്യുന്ന ഹമാസിന്റെ ലക്ഷ്യങ്ങളെ  മുഴുവനും  ആക്രമിച്ചതായി ഇസ്രായേല്‍ പ്രതിരോധസേന അറിയിച്ചു.

മസ്‌കറ്റ്, റിമാല്‍, ബുറൈജ്, നുസൈറാത്ത് ഗേള്‍സ് സ്‌കൂളുകള്‍ക്കുള്ളില്‍ ഉള്‍പ്പെട്ട കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ക്കുള്ളിലാണ് ഹമാസ് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഐഡിഎഫ് അറിയിച്ചു. ഗസ സിറ്റിയിലെ തുഫയ്ക്കടുത്തുള്ള മസ്‌കറ്റ് സ്‌കൂളില്‍ ഒമ്പത് സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.

war israel and hezbollah war iran israel conflict gaza