/kalakaumudi/media/media_files/2025/04/07/WHHZqCbxTKVxx5Tov4mR.jpg)
മാര്‍ച്ച് 23ന് തെക്കന്‍ ഗാസയില്‍ ഇസ്രായേലി സൈന്യം വധിച്ച റെസ്‌ക്യൂ മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പലസ്തീനികളായ 15 ആരോഗ്യപ്രവര്‍ത്തരുടെ കണക്ക് തെറ്റെന്ന് ഇസ്രായേലി സൈന്യം.
എമര്‍ജന്‍സി ലൈറ്റുകളോ, മറ്റു ചിഹ്നങ്ങളോ ഇല്ലാതെ വന്ന വാഹനത്തിനു നേരേ സൈന്യം വെടിയുതിരക്കുകയായിരുന്നു. സംശയാസ്പദമായ രീതിയില്‍ ആണ് വാഹനം വന്നതെന്നും, ആ വാഹനങ്ങള്‍ പലസ്തീനീ ഇസ്ലാമിക ജിഹാദികളാണ് ഉപയോഗിച്ചിരുന്നതെന്നും സൈന്യം പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഒരാഴ്ച്ചയ്ക്കു ശേഷം അടുത്തുള്ള കുഴിമാടത്തില്‍ നിന്ന് പലസ്തീനിയന്‍ റെഡ് ക്രോസ്സ് സൊസൈറ്റിക്ക് ലഭിക്കുകയായിരുന്നു.
എന്നാല്‍ കൊല്ലപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ലഭിച്ച ഒരു മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ ഈ പ്രവര്‍ത്തകരെല്ലാം കൃത്യമായി യൂണ്‌ഫോം ധരിച്ച്, നിശ്ചിചിത ചിഹ്നങ്ങള്‍ പതിപ്പിച്ച ആംബുലന്‍സുകളിലും, ഫയര്‍ ട്രക്കുകളിലും യാത്ര ചെയ്തതിനു തെളിവു ലഭിച്ചു.
17 ആരോഗ്യപ്രവര്‍ത്തകരെ ഇസ്രായേലി വ്യോമാക്രമണ ബാധിത പ്രദേശത്തേക്ക് ചികിത്സിക്കാന്‍ അയച്ചു എന്നാണ് റെഡ് ക്രെസന്റ് പ്രതിനിധികളും, യൂ എന്‍ പ്രതിനിധികളും പറയുന്നത്. പി ആര്‍ സി എസിലെ 8എട്ട് പാരാമെഡിക്കല്‍ ജീവനക്കാരും, 6 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും, ഒരു യൂ എന്‍ സ്റ്റാഫുമാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പറയുന്നു.
ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരേയൊരു പലസ്തീനിയന്‍ റെഡ് ക്രെസന്റ് മെമ്പര്‍ മണ്‍ഥെര്‍ അബേദ് ഇസ്രായേലി സൈന്യം കൃത്യമായി മാര്‍ക്കു ചെയ്ത എമര്‍ജന്‍സി വണ്ടികളിലേക്കാണ് നിറയൊഴിച്ചതെന്ന് സ്ഥിതീകരിച്ചു.