പലായനം ചെയ്യുന്നവര്‍ക്ക് നേരെയും ആക്രമണം നടത്തി ഇസ്രയേല്‍

ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം ആക്രമണത്തില്‍ പരുക്കേറ്റ 75 പേര്‍ക്കാണ് ചികിത്സ ലഭിച്ചിട്ടുള്ളത്. തെക്കന്‍ ഗസ്സയിലെ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ കോര്‍പ്സിന്റെ (ഐ എം സി) താത്കാലിക ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്

author-image
Rajesh T L
New Update
israel attack

Israel's war on Gaza live

Listen to this article
0.75x1x1.5x
00:00/ 00:00

റഫയില്‍ നിന്ന് ഒഴിഞ്ഞു പോകുന്നവരെയും വെറുതെ വിടാതെ ഇസ്രയേല്‍ സൈന്യം. ആക്രമണങ്ങളില്‍ നിന്ന് രക്ഷ തേടി ലക്ഷക്കണക്കിന് സാധാരണക്കാര്‍ അഭയം പ്രാപിച്ച തെക്കന്‍ ഗസ്സാ നഗരമായ റഫയിലേക്ക് ടാങ്കുകള്‍ ഉള്‍പ്പെടെ വന്‍ സന്നാഹങ്ങളുമായി ഇസ്രയേല്‍ സൈന്യം കടന്നതിന് പിന്നാലെയാണ് തെരുവുകളില്‍ രൂക്ഷമായ പോരാട്ടവും ബോംബാക്രമണവും റിപോര്‍ട്ട് ചെയ്തത്. ആക്രമണത്തില്‍ കുറഞ്ഞത് 37 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ബൈത്ത് ഹനൂനില്‍ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കൂടാതെ മധ്യ ഗസ്സയിലെ നുസ്വീറാത്ത് ക്യംപിന് സമീപം നടത്തിയ ബോംബിംഗില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 15ലധികം പേര്‍ക്ക് പരുക്കേറ്റു.ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം ആക്രമണത്തില്‍ പരുക്കേറ്റ 75 പേര്‍ക്കാണ് ചികിത്സ ലഭിച്ചിട്ടുള്ളത്. തെക്കന്‍ ഗസ്സയിലെ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ കോര്‍പ്സിന്റെ (ഐ എം സി) താത്കാലിക ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്

gaza