/kalakaumudi/media/media_files/J3qEGxmldOBwHjpj9PSM.jpg)
Israel's war on Gaza live: 78 killed in one day of Israeli
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അന്ത്യശാസനം നിലനില്‍ക്കെ ഗസ്സയില്‍ അതിരൂക്ഷമായ കര, വ്യോമാക്രമണം. 24 മണിക്കൂറിനിടെ 78 പേര്‍ കൊല്ലപ്പെട്ടു. ഇതാദ്യമായി മധ്യ റഫയില്‍ ഇസ്രയേല്‍ ടാങ്കുകള്‍ കടന്നുകയറി. റഫയിലെ തെല്‍ അസ്സുല്‍ത്വാന്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ ഞായറാഴ്ച രാത്രി നടത്തിയ അതിക്രൂരമായ കൂട്ടക്കൊലക്ക് പിന്നാലെയാണ് കൂടുതല്‍ പ്രദേശങ്ങളില്‍ ആക്രമണം വ്യാപിപ്പിച്ചത്.
മധ്യ റഫയിലെ അല്‍ ഔദ മസ്ജിദിന് സമീപം ടാങ്കുകളും കവചിത വാഹനങ്ങളും നിലയുറപ്പിച്ചു. നഗരത്തിന്റെ ഹൃദയഭാഗം പൂര്‍ണമായും ഇസ്രയേല്‍ നിയന്ത്രണത്തിലാണ്. റഫയില്‍ പ്രവര്‍ത്തനം നടത്തിയ രണ്ട് ആശുപത്രികളില്‍ ഒന്നായ കുവൈത്ത് സ്പെഷ്യാലിറ്റി ആശുപത്രി അടച്ചുപൂട്ടി. ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ കഴിയുന്ന സുരക്ഷിതയിടം എന്ന് കരുതിയിരുന്ന തെക്കന്‍ നഗരമായ റഫ ആക്രമിക്കരുതെന്ന ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് മൂന്നാഴ്ച മുമ്പാണ് ഈജിപ്ത് അതിര്‍ത്തിയായ റഫ ക്രോസ്സിംഗ് ഇസ്റാഈല്‍ പിടിച്ചെടുത്തത്.