യുഎന്നില്‍ നെതന്യാഹുവിനെ കൂക്കിവിളിച്ച് പ്രതിനിധികള്‍ ഇറങ്ങിപ്പോയി

അറബ്, മുസ്ലിം, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധത്തിന്റെ ഭാഗമായി. നെതന്യാഹുവിന്റെ അനുയായികള്‍ ഉച്ചത്തില്‍ കൈയടിച്ചും മിനിറ്റുകളോളം എഴുന്നേറ്റു നിന്നുകൊണ്ടും ഇറങ്ങിപ്പോക്കിലെ ഗൗരവം കുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

author-image
Biju
New Update
NETA 2

ന്യൂയോര്‍ക്ക്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ പ്രതിഷേധം. നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 100 ലേറെ പ്രതിനിധികള്‍ കൂക്കിവിളിച്ച് വാക്കൗട്ട് നടത്തി.

അറബ്, മുസ്ലിം, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധത്തിന്റെ ഭാഗമായി. നെതന്യാഹുവിന്റെ അനുയായികള്‍ ഉച്ചത്തില്‍ കൈയടിച്ചും മിനിറ്റുകളോളം എഴുന്നേറ്റു നിന്നുകൊണ്ടും ഇറങ്ങിപ്പോക്കിലെ ഗൗരവം കുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

Also Read:

https://www.kalakaumudi.com/international/benjamin-netanyahu-changed-his-flight-route-due-to-fears-of-arrest-for-war-crimes-10503803

അതേസമയം ഗസ്സയിലെ ആക്രമണങ്ങളെ യുഎന്നില്‍ നെതന്യാഹു ന്യായീകരിച്ചു. ഹമാസിന്റെ ഭീഷണി അവസാനിക്കും വരെ യുദ്ധം തുടരും, ഇറാന്‍ ഭീഷണിയാണെന്നും വരും വര്‍ഷങ്ങളില്‍ മിഡില്‍ ഈസ്റ്റ് പൂര്‍ണമായും പുതിയ രൂപത്തിലാകുമെന്നും നെതന്യാഹു പറഞ്ഞു.

'ഇസ്രയേല്‍ ജനത ബന്ദികള്‍ക്കൊപ്പമാണ്. ഹമാസ് തടവിലാക്കിയ ബന്ദികളെ ഇസ്രയേല്‍ മറന്നിട്ടില്ല. ഹമാസ് ബന്ദികളെ മോചിപ്പിക്കണം. ആയുധങ്ങള്‍ താഴെവയ്ക്കണം. അതുവരെ ഇസ്രായേല്‍ തിരിച്ചടി തുടരും. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണ്. അത് കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കും'- നെതന്യാഹു വ്യക്തമാക്കി.

Also Read:

https://www.kalakaumudi.com/international/israels-attack-on-doha-may-be-discussed-at-un-general-assembly-meeting-10486839

ഗസ്സയിലെ യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ഭയന്ന്, നെതന്യാഹു അമേരിക്കയിലേക്ക് പറന്നത് തന്നെ യൂറോപ്യന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കിയായിരുന്നു. ഗസ്സ കുറ്റകൃത്യങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

benjamin nethanyahu