/kalakaumudi/media/media_files/2025/08/06/ajiyt-2025-08-06-12-08-29.jpg)
മോസ്‌കോ : റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണി വകവെക്കില്ലെന്ന് വീണ്ടും വ്യക്തമാക്കി ഇന്ത്യ. റഷ്യയുമായുള്ള സഹകരണങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലെത്തി. ബുധനാഴ്ച മോസ്‌കോയില്‍ മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
video link:
https://www.youtube.com/watch?v=ttbksdgeErc
എസ് -400 മിസൈല്‍ സംവിധാനങ്ങളുടെ വിതരണത്തെക്കുറിച്ചും അജിത് ഡോവല്‍ റഷ്യയുമായി ചര്‍ച്ചകള്‍ നടത്തും. റഷ്യന്‍ ഉദ്യോഗസ്ഥരുമായി വ്യാഴാഴ്ച ഡോവല്‍ നിരവധി കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് റഷ്യയുടെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഈ മാസം അവസാനം റഷ്യ സന്ദര്‍ശിക്കും.
Also Read At:
https://www.kalakaumudi.com/international/india-looks-trump-in-the-eye-says-take-a-walk-9629305
റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ, ഊര്‍ജ്ജ ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് അജിത് ഡോവലിന്റെ റഷ്യന്‍ സന്ദര്‍ശനം ഊന്നല്‍ നല്‍കുന്നത്. കൂടുതല്‍ എസ്-400 മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങല്‍, ഇന്ത്യയില്‍ അറ്റകുറ്റപ്പണി അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കല്‍, റഷ്യയുടെ എസ് യു -57 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഓപ്ഷനുകള്‍ എന്നിവയും ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടേക്കാം എന്നാണ് സൂചന.