/kalakaumudi/media/media_files/2025/04/07/eQ56nEkFsfwxVo5hkPcx.png)
ലോകത്തിലെ ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായത് ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കത്തിലെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം മാധ്യമ പ്രവര്‍ത്തകര്‍ യുദ്ധ മേഖലകളില്‍ സംരക്ഷണം ലഭിക്കേണ്ട പൗരന്‍മാരുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ ഗാസയില്‍ സ്ഥിതികള്‍ വളരെ മോശമാണ്.
ഇതിനു മുമ്പു നടന്ന വിവിധ യുദ്ധങ്ങളായ ഒന്ന് - രണ്ട് ലോക യുദ്ധങ്ങള്‍,
യുഎസ് സിവില്‍വാര്‍, കൊറിയന്‍ യുദ്ധം മറ്റു ചെറുതും വലുതുമായ യുദ്ധങ്ങള്‍ എന്നിവയില്‍ ജീവൻ നഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
'യുദ്ധത്തിന്റെ നഷ്ടങ്ങള്‍' എന്ന പേരില്‍ ബ്രൗണ്‍ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ പഠനത്തില്‍ മാര്‍ച്ച് മാസം ഉള്‍പ്പടെ 232 മാധ്യമ പ്രവര്‍ത്തകര്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്നാണ് സൂചന.ഏറ്റവും ഒടുവിലത്തെ കണക്കുകളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിട്ടള്ളത്. കൊല്ലപ്പെട്ടവരില്‍ ഏറ്റവും കൂടുതല്‍ പ്രാദേശിക റിപ്പോര്‍ട്ടര്‍മാരാണ്.
.