/kalakaumudi/media/media_files/2025/03/19/n4gAVrtEjX0yjmKK2cEZ.jpg)
മസ്‌കത്ത്: ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരഗ്ചിയെ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദിയുമായി മസ്‌കത്തില്‍ കൂടിക്കാഴ്ച നടത്തി.
വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരു മന്ത്രിമാരും പരിശോധിച്ചു. പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും അഭിപ്രായങ്ങള്‍ കൈമാറി.
നിലവിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍, നയതന്ത്ര പരിഹാരങ്ങളെ പിന്തുണക്കുന്ന സാഹചര്യങ്ങള്‍ ഒരുക്കേണ്ടതിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പിരിമുറുക്കങ്ങള്‍ കുറക്കുന്നതിനും സംഭാഷണങ്ങളും സമാധാനപരമായ മാര്‍ഗങ്ങളും ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യം രണ്ട് മന്ത്രിമാരും അടിവരയിട്ട് പറഞ്ഞു. ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.