ഗസ്സയിൽ ഏകീകൃത സർക്കാർ രൂപീകരിക്കണമെന്ന് ഫലസ്തീൻ പ്രധാനമന്ത്രി

ഗസ്സയിലെ സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര മാനുഷിക ആവശ്യങ്ങൾ പരിഹരിക്കാനും ഫലസ്തീൻ സർക്കാരുമായി പ്രവർത്തനം ഏകോപിപ്പിക്കാനും അന്താരാഷ്ട്ര പങ്കാളികളോടും ദാതാക്കളോടും യു.എൻ സ്ഥാപനങ്ങളോടും മുസ്തഫ അഭ്യർത്ഥിച്ചു.

author-image
Anagha Rajeev
New Update
musthafa
Listen to this article
0.75x 1x 1.5x
00:00 / 00:00

റാമല്ല: ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നാൽ ഉടൻ സർക്കാർ രൂപീകരിക്കണമെന്ന് ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ  പറഞ്ഞു.

റാമല്ലയിൽ യു.എൻ ഉദ്യോഗസ്ഥർ, കോൺസൽമാർ, അംബാസഡർമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്‍താവന. യുദ്ധം അവസാനിച്ചതിന്റെ പിറ്റേന്ന് തന്നെ ഫലസ്തീൻ ഏക ഗവൺമെൻറിനു കീഴിൽ ഏകീകരിക്കണം. പങ്കാളികളുമായി ഒരു ടീമായി ഒരേ പദ്ധതിയിൽ പ്രവർത്തിക്കണം. കൂടുതൽ സങ്കീർണ്ണതയും അരാജകത്വവും സൃഷ്ടിക്കുന്ന നിർവചിക്കാത്ത കാലയളവ് ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ഗസ്സയിലെ സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര മാനുഷിക ആവശ്യങ്ങൾ പരിഹരിക്കാനും ഫലസ്തീൻ സർക്കാരുമായി പ്രവർത്തനം ഏകോപിപ്പിക്കാനും അന്താരാഷ്ട്ര പങ്കാളികളോടും ദാതാക്കളോടും യു.എൻ സ്ഥാപനങ്ങളോടും മുസ്തഫ അഭ്യർത്ഥിച്ചു.

അതിനിടെ, ഗസ്സ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഈജിപ്ത്, യു.എസ്, ഖത്തർ, ഇസ്രായേൽ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗം ചേർന്നിരുന്നു.

gaza