പാപ്പയുടെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഗാസ ഇടവക വികാരി

കഴിഞ്ഞ ദിവസം ആശുപത്രിയിലായിരിക്കുമ്പോഴും ഞങ്ങളെ ഒരിക്കല്‍ കൂടി വിളിച്ചിട്ടുണ്ടെന്നും ഫാ. ഗബ്രിയേല്‍ റൊമാനെല്ലി ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്റെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

author-image
Biju
New Update
ty

ഗാസ: ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞതില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ഇടവകയായ ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി. 

ഫോണ്‍ കോളിന് ശേഷം, ഇടവക സമൂഹം മുഴുവനും പാപ്പയുടെ ശബ്ദം കേട്ടതില്‍ സന്തോഷം പ്രകടിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഭയാനകമായ യുദ്ധത്തിന്റെ തുടക്കം മുതല്‍ എല്ലാ ദിവസവും ചെയ്തതുപോലെ, ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സാമീപ്യം കാണിക്കാനും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും അനുഗ്രഹം നല്‍കാനും വിളിക്കാറുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കഴിഞ്ഞ ദിവസം ആശുപത്രിയിലായിരിക്കുമ്പോഴും ഞങ്ങളെ ഒരിക്കല്‍ കൂടി വിളിച്ചിട്ടുണ്ടെന്നും ഫാ. ഗബ്രിയേല്‍ റൊമാനെല്ലി ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്റെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ ഭാഗമായ ഗാസയിലെ ഹോളി ഫാമിലിയുടെ ഇടവക എന്ന നിലയില്‍, അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കുന്നതില്‍ സന്തോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓക്‌സിജന്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിതനായി ശ്വാസകോശ ബുദ്ധിമുട്ട് സങ്കീര്‍ണ്ണമായ കഴിഞ്ഞ ശനിയാഴ്ച മാത്രമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദൈനംദിന കോള്‍, മുടങ്ങിയതെന്നും വികാരി പറയുന്നു.

പാപ്പയുടെ കോളുകള്‍ എപ്പോഴും ആശ്വാസകരമാണെന്നും പ്രത്യേകിച്ച്, തന്റെ ആരോഗ്യനില വകവയ്ക്കാതെ, ഗാസയില്‍ സമാധാനത്തിനായി എല്ലാവര്‍ക്കുമായി പാപ്പ ചിന്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ അനുസ്മരിച്ചു. 

മാര്‍പാപ്പയുടെ നിരന്തരമായ പ്രാര്‍ത്ഥനകള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിന്റെ തുടക്കത്തില്‍, ഇടവക സമുച്ചയം അഞ്ഞൂറോളം ആളുകള്‍ക്ക് അഭയകേന്ദ്രമാക്കി മാറ്റിയിരിന്നു. ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. കുടുംബത്തോടൊപ്പം വൈകല്യമുള്ള അന്‍പതിലധികം മുസ്ലീം കുട്ടികളെയും ഇടവക നേതൃത്വം ചേര്‍ത്തുപിടിച്ചിട്ടുണ്ട്. 

 

gaza pope francis vatican pope gaza and west bank Francis pope