ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭം ജപ്പാനിലും

വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ആസ്ത്രേലിയയിലെ വിവിധ കാംപസുകളിലും സമരം കരുത്താര്‍ജിക്കുകയാണ്.

author-image
Sruthi
New Update
israel airstrike

Pro Palestine student protests spread to Japan

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇസ്രയേല്‍ അധിനിവേശത്തിനെതിരേ യു.എസ് കാംപസുകളില്‍ തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭം ജപ്പാനിലേക്കും വ്യാപിക്കുന്നു. തലസ്ഥാനമായ ടോക്കിയോയിലെ വസേദ യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ആസ്ത്രേലിയയിലെ വിവിധ കാംപസുകളിലും സമരം കരുത്താര്‍ജിക്കുകയാണ്. സമരം കാനഡയിലെയും ഫ്രാന്‍സിലെയും കാംപസുകളിലും സജീവമാണ്. യു.എസില്‍ വിവിധ യൂനിവേഴ്സിറ്റികളില്‍ ഈ മാസം ബിരുദദാന ചടങ്ങളുകള്‍ നടക്കാനിരിക്കുകയാണ്. വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തുടക്കം കുറിച്ച ന്യൂയോര്‍ക്കിലെ കൊളംബിയ യൂനിവേഴ്സിറ്റിയിലും ചടങ്ങുകള്‍ നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രതിഷേധം ഭയന്ന് അധികൃതര്‍ പൊലിസിനോട് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ്. തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയിലും 45 സ്റ്റേറ്റുകളിലുമായി 140 കാംപസുകളിലാണ് പ്രക്ഷോഭം അരങ്ങേറിയത്. അതേസമയം ബിരുദദാന ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ വിവിധ യൂനിവേഴ്സിറ്റികളില്‍ വിദ്യാര്‍ഥി കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.

 

gaza