ബിരുദദാന ചടങ്ങ് റദ്ദാക്കി കൊളംബിയ സര്‍വകലാശാല

ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കൊളംബിയയിലെ പ്രതിഷേധം, യുഎസിനു ചുറ്റുമുള്ള ഡസന്‍ കണക്കിന് സര്‍വ്വകലാശാലകളില്‍ സമാനമായ പ്രകടനങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്.

author-image
Sruthi
New Update
israel airstrike

Pro Palestinian protests Columbia University cancels main commencement

Listen to this article
0.75x 1x 1.5x
00:00 / 00:00

ഫലസ്തീന് അനുകൂല സമരത്തെ തുടര്‍ന്ന് കൊളംബിയ സര്‍വകലാശാല സ്‌കൂള്‍ അധിഷ്ഠിത ബിരുദദാന ചടങ്ങ് റദ്ദാക്കി. മെയ് 15നാണ് ബിരുദദായ ചടങ്ങ് നിശ്ചയിച്ചിരുന്നത്. വിദ്യാര്‍ത്ഥി നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പരിപാടി റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ നടന്ന മോര്‍ണിംഗ്സൈഡ് ഹൈറ്റ്സ് കാമ്പസില്‍ നടക്കാനിരുന്ന ചടങ്ങുകളില്‍ ഭൂരിഭാഗവും സര്‍വകലാശാലയുടെ പ്രധാന അത്ലറ്റിക് കോംപ്ലക്സിലേക്ക് മാറ്റുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കൊളംബിയയിലെ പ്രതിഷേധം, യുഎസിനു ചുറ്റുമുള്ള ഡസന്‍ കണക്കിന് സര്‍വ്വകലാശാലകളില്‍ സമാനമായ പ്രകടനങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഗസ്സയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും ഇസ്‌റാഈല്‍ ബന്ധമുള്ള കമ്പനികളില്‍ നിന്ന് തങ്ങളുടെ സ്‌കൂളുകള്‍ പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 

 

gaza