പുടിന്‍ വര്‍ഷാവസാനം ഇന്ത്യയിലേക്ക്; സ്ഥിരീകരിച്ച് റഷ്യന്‍ എംബസി

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വളര്‍ത്താന്‍ നല്‍കിയ അനിതരസാധാരണമായ സേവനത്തിനുള്ള ബഹുമതിയായി, സന്ദര്‍ശന വേളയില്‍, റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓഡര്‍ ഓഫ് സെയ്ന്റ് ആന്‍ഡ്രൂ ദ അപ്പോസ്തല്‍' പ്രസിഡന്റ് പുടിന്‍ സമ്മാനിച്ചിരുന്നു.

author-image
Biju
New Update
putin

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ട് റഷ്യന്‍ എംബസി സ്ഥിരീകരിച്ചു. ഓഗസ്റ്റ് അവസാനത്തോടെ പുടിന്‍ ഇന്ത്യയിലെത്തുമെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍ പറഞ്ഞിരുന്നു. പിന്നാലെ ഇപ്പോള്‍ സ്ഥിരീകരണവുമായി റഷ്യന്‍ എംബസിയും രംഗത്തുവന്നിരിക്കുകയാണ്.  ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി ഡോവല്‍ നിലവില്‍ റഷ്യയിലെത്തി വ്‌ളാഡിമിര്‍ പുടിനെ കണ്ടിരിരുന്നു. അന്ന് പുടിന്‍ നേരിട്ടെത്തിയാണ് ഡോവലിനെ സ്വീകരിച്ചത്.

യുക്രെയ്‌നും റഷ്യയും തമ്മില്‍ 2022 മുതല്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈയില്‍ 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി റഷ്യ സന്ദര്‍ശിച്ചിരുന്നു.

Also Read:

https://www.kalakaumudi.com/international/prime-minister-modi-emphasized-indias-call-for-a-peaceful-resolution-in-ukraine-and-offered-support-for-related-efforts-9673803

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വളര്‍ത്താന്‍ നല്‍കിയ അനിതരസാധാരണമായ സേവനത്തിനുള്ള ബഹുമതിയായി, സന്ദര്‍ശന വേളയില്‍, റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓഡര്‍ ഓഫ് സെയ്ന്റ് ആന്‍ഡ്രൂ ദ അപ്പോസ്തല്‍' പ്രസിഡന്റ് പുടിന്‍ സമ്മാനിച്ചിരുന്നു. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെ കസാനിലെത്തിയപ്പോഴായിരുന്നു ഇരുവരും പിന്നീട് കണ്ടുമുട്ടിയത്.

അതേസമയം, അമേരിക്കയുടെ തീരുവ യുദ്ധത്തിനിടെയാണ് പുടിന്റെ ഇന്ത്യ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങി യുക്രെയ്ന്‍ യുദ്ധത്തിന് സഹായധനം നല്‍കുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്ക് 25 ശതമാനം അധികത്തീരുവ ഈടാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ യുഎസ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടിരുന്നു. 

അതിനിടെ, ട്രംപിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. രാജ്യതാത്പര്യത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെയും താത്പര്യങ്ങളില്‍ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അറിയിച്ചു. 

president vladimir putin